ഹൃദയാഘാതം: പ്രവാസി റിയാദിൽ അന്തരിച്ചു

Mail This Article
റിയാദ് ∙ പ്രവാസി ഇന്ത്യാക്കാരൻ റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഉത്തർപ്രദേശിലെ അംബേദ്കർ നഗർ, അക്ബർപൂർ സ്വദേശി ദർശൻ ലാൽ (61) ആണ് മരിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ടു മാസമായി റിയാദ്, ഒലയ എസ്എംസി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
പരേതനായ റാം അച്ചേവർ, ഷാമാ ദേവി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ സുമിത്ര ദേവി. റിയാദ് മലപ്പുറം ജില്ല കെഎംസിസി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, ശറഫുദ്ദീൻ തേഞ്ഞിപ്പലം എന്നിവർ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകുന്നു. മൃതദേഹം റിയാദിൽ നിന്നു ലക്നൗ വിമാനത്താവളം വഴി സ്വദേശത്തേക്ക് എത്തിച്ച് സംസ്കരിക്കും.