ADVERTISEMENT

ജിദ്ദ ∙ ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനി സീ ടാക്‌സി നിരക്കുകളിൽ ഈദുൽ ഫിത്ർ പ്രമാണിച്ച് പ്രത്യേക നിരക്ക് ഇളവ് പ്രഖ്യാപിച്ചു. ടിക്കറ്റ് നിരക്ക് 25 റിയാലായാണ് കുറച്ചത്. ജിദ്ദ യാച്ച് ക്ലബിനെയും ഹിസ്റ്റോറിക് ജിദ്ദ ഡിസ്ട്രിക്റ്റിനെയും ബന്ധിപ്പിക്കുന്ന കടൽ ടാക്‌സി റൂട്ടിൽ മാർച്ച് 23 മുതൽ ഏപ്രിൽ 3 വരെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം.

മുൻപ് റമസാനിൽ 25 റിയാൽ മുതൽ 50 റിയാൽ വരെയായിരുന്നു നിരക്ക്. 10 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി യാത്ര ചെയ്യാം. നഗരത്തിലെ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സമുദ്ര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം.

പ്രതിദിനം 29,000 യാത്രക്കാരെ ഉൾക്കൊള്ളുന്ന 20 ആധുനിക കടൽ ടാക്‌സി സ്റ്റേഷനുകൾ വികസിപ്പിക്കാനുള്ള പദ്ധതികൾ ജിദ്ദ മേയർ സലേഹ് അൽ തുർക്കി നേരത്തെ പ്രഖ്യാപിച്ചിരുന്നു. റോഡിലെ തിരക്ക് കുറയ്‌ക്കാൻ സഹായിക്കുന്ന ഒബുറിന്റെ വാട്ടർഫ്രണ്ടും ജിദ്ദയുടെ മധ്യ-വടക്കൻ ജില്ലകളും തമ്മിലുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുകയാണ് സ്റ്റേഷനുകളുടെ ലക്ഷ്യം.

English Summary:

Jeddah Transport Company has announced a special Eid discount on Sea Taxi fares.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com