മാത്യു തോമസ് കൂട്ടോത്തറ നിര്യാതനായി

Mail This Article
ന്യൂയോർക്ക്/പുനലൂര്‍ ∙ കൂട്ടോത്തറ മാത്യു തോമസ് (85, റിട്ട.സ്റ്റേഷന്‍ മാസ്റ്റര്‍) നിര്യാതനായി. ഡിസംബര്‍ 20 നു വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സഹോദരന്‍ പുനലൂര്‍ കൂട്ടോത്തറ ഡോ. കെ.ടി. തോമസിന്റെ വസതിയില്‍ ഭൗതീകശരീരം കൊണ്ടുവരുന്നതും, സംസ്കാരം ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം പുനലൂര്‍ സെന്റ് മേരീസ് ക്‌നാനായ പള്ളി കുടുംബ കല്ലറയില്‍ നടത്തുന്നതുമാണ്.
ഭാര്യ: പരേതയായ മോളി മാത്യു റാന്നി കോയിപ്പുറം കുടുംബാംഗമാണ്. മക്കള്‍: തോമസ് മാത്യു കണക്ടിക്കട്ട്), സന്തോഷ് മാത്യു (മംഗലാപുരം), ഷീല സെന്‍ (റാന്നി). മരുമക്കള്‍: ഡെയ്‌സി തോമസ് (കണക്ടിക്കട്ട്), ബീബി കുറമ്പനക്കല്‍ (റാന്നി), സെന്‍ വട്ടപുരയിടം (റാന്നി).
വാർത്ത ∙ ജോയിച്ചന്‍ പുതുക്കുളം