ADVERTISEMENT

അയോവ∙ മയക്കുമരുന്നു കേസ്സിൽ തനിക്കെതിരെ സാക്ഷി പറയുന്നതു തടയുക എന്ന ലക്ഷ്യത്തോടെ മൂന്നു മുതിർന്നവരേയും 2 കുട്ടികളേയും വെടിവച്ചു കൊലപ്പെടുത്തിയ ഡസ്റ്റിൻ ലി ഹങ്കന്റെ (52) വധശിക്ഷ ജൂലൈ 17 വെള്ളിയാഴ്ച നാലു മണിക്ക് ഇന്ത്യാന ഫെഡറൽ പ്രിസണിൽ നടപ്പാക്കി. ഈയാഴ്ചയിൽ വധശിക്ഷ നടപ്പാക്കിയ മൂന്നാമത്തെ ഫെഡറൽ കുറ്റവാളിയാണ് ഡസ്റ്റിൻ. 

പഠനത്തിൽ അതിസമർത്ഥനായിരുന്നു ഡസ്റ്റിൻ. 1993–ൽ മയക്കുമരുന്നു കേസ്സിൽ അറസ്റ്റിലായതിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയ പ്രതി കേസ്സിൽ ദൃക്സാക്ഷിയായിരുന്ന ഗ്രോഗ് നിക്കൾസന്റെ കാമുകി ലോറി ഡങ്കനേയും രണ്ടു കുട്ടികളേയും (10 വയസ്സും 6 വയസ്സും) തട്ടികൊണ്ടു പോയി കൊലപ്പെടുത്തി വൃക്ഷനിബിഡമായ പ്രദേശത്ത് മറവുചെയ്തു.

people-honken-killed

പിന്നീട് ഗ്രോഗ് നിക്കൾസൺ, ടെറി ഡിഗിയസ് എന്നിവരേയും കൊലപ്പെടുത്തി. 2005 ലാണ് ഇതുമായി ബന്ധപ്പെട്ട കേസ്സിൽ ഫെഡറൽ കോടതി വധശിക്ഷ വിധിച്ചത്. 22 വർഷം ജയിലിൽ കിടന്ന പ്രതിയെ വധശിക്ഷയിൽ നിന്നും ഒഴിവാക്കുന്നതിന് അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വധശിക്ഷക്കു മുമ്പ് ഹെവൻ ഹെവൻ എന്നു കവിത ചൊല്ലിക്കൊണ്ടാണ് ഗർണിയിൽ കിടന്നത്. വൈകിട്ട് 4 മണിക്ക് വിഷമിശ്രിതം കുത്തിവച്ചു 4.36ന് മരണം സ്ഥിരീകരിച്ചു.

ഫെഡറൽ കുറ്റവാളികളായ (ജൂലൈ 14) ന് ഡാനിയേൽ ലൂയിസ്, (ജൂലൈ 16) വെസ്‌ലി പുർക്കെ എന്നിവരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.

അതിക്രൂരമായി നടത്തുന്ന കൊലപാതകങ്ങൾക്കാണ് ഫെഡറൽ കോടതി വധശിക്ഷ വിധിക്കുന്നത്. 17 വർഷങ്ങൾക്കുശേഷം ഫെഡറൽ കുറ്റവാളികളായ മൂന്നു പേരുടെ വധശിക്ഷ ഒരാഴ്ചയിൽ തന്നെ നടപ്പാക്കുന്ന സംഭവം ആദ്യമാണ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com