സൂസൻ വർഗീസ് കലിഫോർണിയയിൽ അന്തരിച്ചു

Mail This Article
കലിഫോർണിയ ∙ സിലിക്കൺവാലി ഇന്ത്യൻ ലയൺസ് ക്ലബ്ബ് മുൻ പ്രസിഡന്റ് സൂസൻ വർഗീസ് (58) കലിഫോർണിയയിൽ അന്തരിച്ചു. കോട്ടയം പുത്തനങ്ങാടി കോട്ടക്കുഴിയിൽ ജോർജ് വർഗീസിന്റെ ഭാര്യയാണ്. ഈരക്കടവ് തൈപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനീന, അനൂജ, എയ്മി.
സംസ്കാരം കേരളത്തിൽ നടത്താനായി ശ്രമം നടത്തിവരുന്നു. നവംബർ ആറിന് ശനിയാഴ്ച സാൻലൊറൻസൊ ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വ്യൂവിംഗ് നടത്തും. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
2018ൽ കേരളത്തിലെ വെള്ളപ്പൊക്ക കെടുതിയിൽപ്പെട്ടവരെ സഹായിക്കാൻ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എന്ന നിലയിൽ ഫണ്ട് സമാഹരണം നടത്തി സഹായമെത്തിയ്ക്കാൻ നേതൃത്വം നൽകിയതും സൂസൻ വർഗീസായിരുന്നു.