മാർ റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പ് കാലധ്യാനം ന്യൂജഴ്സിയിൽ
Mail This Article
×
ന്യൂജഴ്സി∙ ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദേവാലയത്തിന്റെ അഞ്ചാംവാർഷികത്തോട് അനുബന്ധിച്ചുള്ള നോമ്പുകാല ധ്യാനം സുപ്രസിദ്ധ സുവിശേഷ പ്രഭാഷകനും ഷംഷാബാദ് രൂപതയുടെ മെത്രാനുമായ മാർ റാഫേൽ തട്ടിൽ നയിക്കും. മാർച്ച് 18,19 (ശനി,ഞായർ) ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ നടത്തും. മാർച്ച് 17 വെള്ളിയാഴ്ച ഫിലഡൽഫിയ ക്നാനായ കാത്തലിക് മിഷനിലും ധ്യാനം നടത്തും. കാലികപ്രാധാന്യത്തോടെ സുവിശേഷ വിചിന്തനം നൽകുന്നതിൽ പ്രാഗത്ഭ്യം നേടിയ പിതാവിന്റെ നോമ്പ് കാല ഒരുക്ക ധ്യാനത്തിനായി വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.