18 മാസം പ്രായമുള്ള മകളുടെ മരണം കൊലപാതകം; ദമ്പതികൾ അറസ്റ്റിൽ
Mail This Article
സാൻ ജോസ്∙ വിഷബാധയേറ്റ് 18 മാസം പ്രായമുള്ള മകൾ മരിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. ഓഗസ്റ്റിൽ സാൻ ജോസിൽ മരിച്ച പിഞ്ചുകുഞ്ഞിന്‍റെ ശരീരത്തിലാണ് ഫെന്റനൈൽ, മെത്താംഫെറ്റാമൈൻ തുടങ്ങിയ മാരകവിഷം കണ്ടെത്തിയത്. ഓഗസ്റ്റ് 12 ന് രാത്രി 11 മണിയോടെ കുട്ടി മരിച്ചത്. കൗണ്ടിയിലെ എല്ലാ ശിശുമരണങ്ങളുടെയും അന്വേഷണം പ്രോട്ടോക്കോൾ എന്ന നിലയിൽ കേസ് ഡിപ്പാർട്ട്‌മെന്റിന്റെ ഹോമിസൈഡ് യൂണിറ്റിന് കൈമാറുന്ന പതിവുണ്ട്. അതിനുസരിച്ച് ഈ മരണം ഹോമിസൈഡ് യൂണിറ്റിന് അന്വേഷണത്തിനായി നൽകി.
കുട്ടിയുടെ മാതാപിതാക്കളായ 27 കാരനായ ഡെറക് വോൺ റയോയും 28 കാരിയായ കെല്ലി ജീൻ റിച്ചാർഡ്‌സണുമാണ് മരണത്തിന് ഉത്തരവാദികളെന്ന് ഡിറ്റക്ടീവുകൾ കണ്ടെത്തി. വീട്ടിൽ നടത്തിയ പരിശോധനയിൽ മാസ്റ്റർ ബെഡ്‌റൂമിലെ നൈറ്റ്‌സ്റ്റാൻഡിൽ ഫെന്റനൈൽ, ഡെസ്‌ക്കിൽ ഫെന്റനൈൽ അവശിഷ്ടങ്ങൾ ഉള്ള സ്‌ക്രാപ്പിങ് ടൂൾ എന്നിവ ലഭിച്ചു.കുഞ്ഞിന്റെ രക്തത്തിൽ ഫെന്റനൈലിന്റെ മാരകമായ അംശം കണ്ടെത്തിയതായി നവംബർ 2-ന് കൗണ്ടി കൊറോണർ ഓഫിസ് ഡിറ്റക്ടീവുകളെ അറിയിച്ചു. കുട്ടിയുണ്ടായിരുന്ന സമയത്ത് വീട്ടിൽ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകൾ കാണിക്കുന്ന ടെക്സ്റ്റ് സന്ദേശങ്ങളും സമൂഹ മാധ്യമ പോസ്റ്റുകളും അടങ്ങിയ ദമ്പതികളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തതായി ഡിറ്റക്ടീവ് ഏജൻസിയുടെ ഓഫിസ് അറിയിച്ചു.