ADVERTISEMENT

ന്യൂയോർക്ക്∙ ഇന്ത്യ കാത്തോലിക്  അസോസിയേഷൻ ഓഫ് അമേരിക്കയുടെ 2024 വർഷത്തെ ട്രസ്റ്റീ ബോർഡ് ചെയർമാനായി പോൾ പി ജോസിനെ തിരഞ്ഞെടുത്തു. ഫ്ളോറൽ പാർക്കിലുള്ള ടൈസൺ സെന്‍ററിൽ ചേർന്ന ട്രസ്റ്റീ ബോർഡ് യോഗത്തിൽ 2024 വർഷത്തെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാനായി പോൾ പി ജോസിനെയും ബോർഡ് മെമ്പറായി ഇട്ടൂപ്പ് ദേവസിനെയും തിരഞ്ഞെടുത്തു. മുൻ പ്രസിഡന്‍റ് ജോസ് മലയിൽ, മുൻ സെക്രട്ടറി മേരി ഫിലിപ്പ് എന്നിവർ നേരത്തെ നടന്ന തിരഞ്ഞടുപ്പിൽ ട്രസ്റ്റീ ബോർഡ് മെമ്പർമാരായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മുൻ ചെയർമാൻ അലക്സ് തോമസിന്‍റെ അധ്യക്ഷതയിൽ കൂടിയ ട്രസ്റ്റീ ബോർഡ് യോഗത്തിൽ ബോർഡ് മെമ്പർമാരായ ജോർജുകുട്ടി, ലിജോ ജോൺ, ആന്‍റോ വർക്കി, ജോൺ പോൾ, ജോസ് മലയിൽ, മേരി ഫിലിപ്പ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ നാലര പതിറ്റാണ്ട് പിന്നിട്ട കാത്തോലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ പുതിയതായി തിരഞ്ഞെടുക്കപെട്ട ചെയർമാൻ പോൾ പി ജോസ്, ബോർഡ് മെമ്പർമാരായ ജോസ് മലയിൽ, മേരി ഫിലിപ്പ്, ഇട്ടൂപ്പ് ദേവസി, പ്രസിഡന്‍റ് റോയി ആന്‍റണി, സെക്രട്ടറി തോമസ് പ്രകാശ്, ട്രഷറർ മാത്യു ജോസഫ്, വൈസ് പ്രസിഡന്‍റ് ജോസഫ് ഇഞ്ചക്കൽ, ജോയിന്‍റ് സെക്രട്ടറി വത്സ ജോസഫ്, കമ്മിറ്റി അംഗങ്ങളായ ലൈസി അലക്സ്, സിസിലി പഴയംപള്ളി, ജയിംസ് ഇളംപുരയിടത്തിൽ, ജോർജ് തോമസ് ഓഡിറ്റേഴ്‌സായി ജോഫ്രിൻ ജോസ്, ജിം ജോർജ് എന്നിവരും സോണൽ ഡയറക്ടർസും സത്യപ്രതിജ്ഞ ചെയ്‌തു അധികാരം ഏറ്റെടുത്തു. മുൻ ചെയർമാൻ അലക്സ് തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് അധികാരകൈമാറ്റവും നടന്നു.

india-catholic-association

മേരികുട്ടി മൈക്കിളിന്‍റെ  പ്രാർഥനാഗാനത്തോടുകൂടി ആരംഭിച്ച 2024 ലെ അസോസിയേഷന്‍റെ പ്രവർത്തനോദ്ഘാടനം പ്രസിഡന്‍റ് റോയി ആന്‍റണി അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്ക കാനഡ രൂപതയുടെ അധ്യക്ഷൻ ഫിലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനകർമ്മം നിർവഹിച്ചു. സിറോ മലബാർ സെന്‍റ് മേരീസ് ചർച്ച് അസിസ്റ്റന്‍റ് വികാരി ഫാദർ ജോബിൻ, ഫാദർ സിയാ തോമസ്, ഫാദർ ബിജിൽ, അസോസിയേഷന്‍റെ ലൈഫ് മെമ്പറും റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററുമായ  ഡോ. ആനി പോൾ, ചെയർമാൻ പോൾ പി ജോസ്, മുൻ പ്രസിഡന്‍റ് ജോസ് മലയിൽ, മുൻ ചെയർമാൻ അലക്സ് തോമസ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി തോമസ് പ്രകാശ്  സ്വാഗതവും ട്രഷറർ മാത്യു ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു. തുടർന്നു നടന്ന കലാപരിപാടികൾ ചടങ്ങിനു മാറ്റുകൂട്ടി. പ്രോഗ്രാം കോർഡിനേറ്റർസായി ജോൺ കെ ജോർജ്, ജോർജ് തോമസ് എന്നിവരും എം സിമാരായി സ്വപ്‍ന മലയിലും, സ്റ്റെഫിനി ജോസഫ് പ്രവർത്തിച്ചു. ട്രസ്റ്റീ ബോർഡിൽനിന്നുവിരമിക്കുന്ന ചെയർമാൻ അലക്സ് തോമസ്, ജോഫ്രിൻ ജോസ്, ജോർജ് കൊട്ടാരം എന്നിവർക്ക് നന്ദിയും പ്രകാശിപ്പിച്ചു.

റോയി ആന്‍റണിയുടെയും തോമസ് പ്രകാശിന്‍റെയും മാത്യുജോസഫിന്‍റെയും നേതൃത്വത്തിലുള്ള ശക്തമായ കമ്മിറ്റിയാണ് 2024 തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 2019 ൽ പ്രസിഡന്‍റ് പോൾ ജോസ് സെക്രട്ടറി ആന്‍റോ വർക്കി ട്രഷറർ ജോർജുകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആയിരുന്നു പ്രവർത്തിച്ചിരുന്നത്.മുൻ പ്രസിഡന്‍റുമാരായ കെ ജെ ഗ്രിഗറി, ലീല മാരേട്ട്, മേരിഫിലിപ്പ്, ജോൺ കെ ജോർജ്, ജോഫ്രിൻ ജോസ്, ലിജോജോൺ, ആന്‍റോ വർക്കി, ജോസ് മലയിൽ മുൻ ചെയർമാൻ അലക്സ് തോമസ്, ജോർജുകുട്ടി എന്നിവർ പ്രോഗ്രാമിനു നേതൃത്വം നൽകി. ന്യൂയോർക്കിലെ  വിവിധ അസോസിയേഷന്‍റെ നേതാക്കളും സന്നിഹിതരായിരുന്നു. 

English Summary:

Paul P Jose selected as the Chairman of India Catholic Association of America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com