പ്രതിഷേധ റാലിയിൽ പങ്കെടുത്ത സെനറ്റർ നികിൽ സവാളിനെ അറസ്റ്റിൽ
Mail This Article
ഫിലഡൽഫിയ ∙ ഫിലഡൽഫിയ സ്റ്റേഡിയം തൊഴിലാളികളോട് രാജ്യാന്തര കമ്പനിയായ അരമാർക്കിനെതിരെയായ പ്രതിഷേധ റാലിയിൽ പങ്കെടുത്ത സ്റ്റേറ്റ് സെനറ്റർ നികിൽ സവാളിനെ അറസ്റ്റ് ചെയ്തു. ഈ മാസം 12 ന് ലേബർ യൂണിയൻ യുണൈറ്റ് ഹിയർ സംഘടിപ്പിച്ച റാലിയിലാണ് നികിൽ സവാൾ പങ്കെടുത്തത്. ഫിലഡൽഫിയയിലെ പ്രധാന കായിക വേദികളിൽ തൊഴിലാളികൾക്ക് നൽകുന്ന കുറഞ്ഞ വേതനവും അപര്യാപ്തമായ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്
‘‘സംസ്ഥാനത്തെ താമസക്കാരും സന്ദർശകരും സാധ്യമായ ഏറ്റവും മികച്ച അനുഭവങ്ങൾ ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ‘യുനൈറ്റ് ഹിയർ തൊഴിലാളികൾ’ വർഷം മുഴുവനും കഠിനമായ തണുപ്പിലും കൊടും ചൂടിലും പ്രവർത്തിക്കുന്നു. പകരമായി, അരമാർക്ക് അവരുടെ കുടുംബത്തെ പോറ്റുന്നതിനോ വീടുകൾ സൂക്ഷിക്കുന്നതിനോ ജീവൻ രക്ഷിക്കാൻ സാധ്യതയുള്ള വൈദ്യസഹായം തേടുന്നതിനോ അർഹമായ വേതനവും ആനുകൂല്യങ്ങളും നൽകുന്നില്ല. അവകാശം ലഭിക്കുന്നത് വരെ ഞാൻ അവരോടൊപ്പമുണ്ടെന്നും’’നികിൽ സവാൾ വ്യക്തമാക്കി .
2023-ൽ 18 ബില്യൻ ഡോളറിലധികം വരുമാനമുള്ള രാജ്യാന്തര കമ്പനിയായ അരമാർക്ക്, ഫിലഡൽഫിയയിലെ സ്റ്റേഡിയങ്ങളിൽ ഭക്ഷണ-പാനീയ വിതരണം ചെയ്യുന്നതിന്‍റെ ചുമതല വഹിക്കുന്നുണ്ട്.