ADVERTISEMENT

ന്യൂയോർക്ക് ∙ വിവിധ ഡേറ്റാബേസുകളിൽനിന്ന് 1000 കോടിയോളം പാസ്‌വേഡുകൾ ചോർത്തി. ‘റോക്‌യു 2024’ എന്ന പേരിൽ ഒറ്റ ഫയലായി ഹാക്കർമാരുടെ ഗ്രൂപ്പിൽ ഈ മാസം 4 ന് ഇതു പ്രത്യക്ഷപ്പെട്ടത്. ‘ഈ വർഷം ക്രിസ്മസ് നേരത്തേയായി. ഇതാ, പുതിയ റോക്‌യു 2024 പാസ്‌വേഡ് പട്ടിക.’എന്ന സന്ദേശത്തോടെയാണു ‘ഒബാമകെയർ’ എന്നു പേരിട്ട യൂസർ, പാസ്‌വേഡുകൾ പുറത്തുവിട്ടത്.

ഇതാദ്യമായാണ് ഇത്രയും പാസ്‌വേഡുകൾ ചോരുന്നതെന്നു വിദഗ്ധർ പറയുന്നു. 2021ൽ സമാനമായ രീതിയിൽ ചോർന്ന 840 കോടി പാസ്‌വേഡുകൾ ഇതേപോലെ ഒറ്റ ഫയലായി ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ഫയലിൽ കഴിഞ്ഞ മൂന്നു വർഷം കൊണ്ട് പുതിയ പാസ്‌വേഡുകൾ കൂടിച്ചേർത്തു പരിഷ്കരിച്ചതാണു 1000 കോടിയോളം വരുന്ന ‘റോക്‌യൂ 2024’ എന്നും ഹാക്കർ അവകാശപ്പെടുന്നു.

നാം ഉപയോഗിക്കുന്ന പാസ്‌വേഡുകൾ ഈ പട്ടികയിലുണ്ടാവാം എന്ന അനുമാനത്തിൽ നിലവിലെ പാസ്‌വേഡുകൾ അപ്ഡേറ്റ് ചെയ്യുന്നതാണ് ഉചിതമെന്നാണു സൈബർസുരക്ഷാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

English Summary:

1000 crore passwords leaked from various databases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com