ADVERTISEMENT

ഫോർട്ട് വർത്ത് ∙ നോർത്ത് ഫോർട്ട് വർത്ത് എലിമെന്ററി സ്കൂളിലെ പ്രിൻസിപ്പൽ ലീ ആൻ റോമർ അന്തരിച്ചു.  ഞായറാഴ്ച മെഡിക്കൽ അടിയന്തരാവസ്ഥയെ തുടർന്ന് മരിച്ചതായി നോർത്ത് വെസ്റ്റ് സ്കൂൾ ഡിസ്ട്രിക്റ്റ് അറിയിച്ചു. മരണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഹാസ്‌ലെറ്റിന് സമീപമുള്ള സെൻഡേര റാഞ്ചിലെ ജെസി തോംസൺ എലിമെന്ററിയിൽ 12 വർഷമായി പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുകയായിരുന്നു ലീ ആൻ റോമർ. 'വിദ്യാർത്ഥികളെയും അധ്യാപകരെയും സമൂഹത്തെയും പൂർണ്ണഹൃദയത്തോടെ പരിപാലിക്കുന്ന ഒരാളായി എക്കാലവും ഡോ. റോമർ ഓർമ്മിക്കപ്പെടുമെന്ന്' സ്കൂളിന്റെ സൂപ്രണ്ട് മാർക്ക് ഫൗസ്റ്റിന് തന്റെ  ഫേസ്ബുക്ക് പേജിൽ കുറിച്ചു. റോമറിന് ഭർത്താവും രണ്ട് കുട്ടികളുമുണ്ട്.

English Summary:

Fort Worth Elementary School Principal Leigh Ann Romer has died.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com