ADVERTISEMENT

ഫ്ലോറിഡ ∙  രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ‌ വെയ്ഡ് വിൽസണിന് (30) ഫ്ലോറിഡയിലെ ലീ കൗണ്ടിയിലെ കോടതി ചൊവ്വാഴ്ച വധശിക്ഷ വിധിച്ചു. ക്രിസ്റ്റിൻ മെൽട്ടൺ (35), ഡയാൻ റൂയിസ് (43) എന്നിവരുടെ കൊലപാതകത്തിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.  മണിക്കൂറുകൾക്കുള്ളിലാണ് പ്രതി രണ്ട് സ്ത്രീകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്ന് കോടതി കണ്ടെത്തി. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളുടെ അഭ്യർഥനയും വിധി പ്രസ്താവിക്കുന്നതിൽ നിർണായകമായി മാറി.  

ഫ്ലോറിഡയിലെ ലീ കൗണ്ടിയിലെ കോടതി മുറിയിൽ വിൽസൺ അനങ്ങാതെ നിന്നപ്പോൾ, ഗ്യാലറിയിലെ ആളുകളിൽ നിന്ന് ആഹ്ലാദവും കയ്യടിയും മുഴങ്ങി.  വധശിക്ഷയ്ക്ക് പകരം രണ്ട് ജീവപര്യന്തം ശിക്ഷ വിധിക്കണമെന്ന് വിൽസന്‍റെ അഭിഭാഷകൻ ലീ ഹോളണ്ടർ കോടതിയോട് അഭ്യർഥിച്ചു. എന്നാൽ, അസിസ്റ്റന്‍റ് സ്റ്റേറ്റ് അറ്റോർണി ആൻഡ്രിയാസ് ഗാർഡിനർ ഈ വാദം തള്ളിക്കളഞ്ഞു.

English Summary:

Killer with Nazi Face Tattoos Sentenced to Death for Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com