ADVERTISEMENT

വ്യവസായരംഗത്തെ താരമായിരുന്ന രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ കാബിനറ്റ് . സമഗ്രതയോടും അനുകമ്പയോടും കൂടി ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞുകൊണ്ട് ഇന്ത്യൻ വ്യവസായരംഗത്ത് വൻ കുതിപ്പുകൾ കൊണ്ടുവന്ന മഹത്‌വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ഗ്ലോബൽ പ്രസിഡന്‍റ് പി. സി. മാത്യു അനുസ്മരിച്ചു.

ധാർമ്മിക മുതലാളിത്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടും, ബിസിനസിനെ സമൂഹനന്മയ്ക്കായി ശക്തിയായി ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങളും, സംരംഭകരുടെയും കോർപ്പറേറ്റ് നേതാക്കളുടെയും തലമുറകൾക്ക് പ്രചോദനവും പകർന്നു നൽകിയിട്ടുണ്ട്. പദ്ധതിയുടെ സങ്കീർണതകൾക്കിടയിലും സാധാരണക്കാർക്ക് താങ്ങാനാവുന്ന ഒരു ലക്ഷം രൂപയുടെ കാർ സൃഷ്ടിച്ചെടുത്തത് ടാറ്റയുടെ കാഴ്ചപ്പാടിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ചെറുത്‌ മുതൽ വിലയേറിയ കാറുകളും വിമാനങ്ങളും വരെയുള്ള എല്ലാ വ്യവസായങ്ങളിലും ടാറ്റ ഗ്രൂപ്പിന് നൂതനമായ നേട്ടങ്ങളായി തന്നെ കണക്കാക്കാവുന്നതാണ്.

ക്ഷയിച്ചുകൊണ്ടിരുന്ന എയർ ഇന്ത്യാ വിമാനക്കമ്പനിയെ പുതുജീവൻ പകർന്നു മുൻ നിരയിലേക്ക് കൊണ്ടുവന്നതിന്‍റെ അഭിമാനകരമായ നേട്ടം രത്തൻ ടാറ്റയ്ക്ക് അവകാശപ്പെട്ടതാണ്. നേതൃത്വത്തിനും ധാർമ്മികതയ്ക്കും ജീവകാരുണ്യത്തിനും അദ്ദേഹം പ്രശസ്തനായിരുന്നു. 2008-ൽ, ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മവിഭൂഷൺ അദ്ദേഹത്തിന് ലഭിച്ചു.

ദുഷ്‌കരമായ സമയങ്ങളെ നേരിടാൻ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരോടൊപ്പം ഒരുമിച്ച് നിൽക്കണമെന്നേ അദ്ദേഹം പറയുമായിരുന്നു. ഭാരങ്ങളും ഉത്തരവാദിത്വവും പങ്കിടാനുള്ള പരിഹാരങ്ങൾ നടപ്പിലാക്കുക, അവർക്ക് ഇടവേളകൾ നൽകുക, സാധ്യമായ വഴികളിൽ പിന്തുണ നൽകുക എന്ന പ്രമാണങ്ങളെ പ്രാവർത്തികമാക്കിയ അസാധാരണ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു രത്തൻ ടാറ്റയെന്ന് ഗ്ലോബൽ ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, വൈസ് പ്രസിഡന്‍റ് പ്രഫസർ ജോയ് പല്ലാട്ടുമഠം, ട്രഷറി ഡോ. താര ഷാജൻ, ടോം കോലത്ത്, ഗ്ലോബൽ ഗുഡ് വിൽ അംബാസഡർ ഡോ. ജിജാ മാധവൻ ഹാരിസിങ്, പ്രഫ. കുരിയൻ തോമസ്, പ്രഫ കെ. പി. മാത്യു, പ്രഫ മാത്യു വർഗീസ്, ഡോ. രാജ് മോഹൻ പിള്ളൈ, മറിയാമ്മ ഉമ്മൻ, ഡോ. ടി. പി. നാരായണൻ കുട്ടി, ഗ്ലോബൽ വിമൻസ് സെന്‍റർ ഓഫ് എക്സെല്ലൻസ് ചെയർ സൂസമ്മ ആൻഡ്രൂസ്, കള്ളിക്കാട് ബാബു, ഉഷ ജോർജ്, ഡോ. മാത്യു ജോയ്‌സ് എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

1991 നും 2012 നും ഇടയിൽ 21 വർഷക്കാലം വ്യാപകമായി അറിയപ്പെടുന്ന ടാറ്റ ഗ്രൂപ്പിന്‍റെ അമരത്ത് രത്തൻ ടാറ്റ ഉണ്ടായിരുന്നു. അദ്ദേഹത്തിന് കീഴിൽ ഗ്രൂപ്പിന്‍റെ ലാഭം 50 മടങ്ങ് വർധിച്ചു. ടാറ്റയുടെ വരുമാനത്തിന്‍റെ 66 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചുകൊണ്ടു, തന്‍റെ കർമ്മമേഖല ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റാൻ അദ്ദേഹം പരിശ്രമിച്ചിരുന്നു, അതിനാൽ സ്വയം ഉയർത്തി കാണിക്കാൻ ശ്രമിക്കുന്ന ഏറ്റവും സമ്പന്നരുടെ പട്ടികയിൽ അദ്ദേഹം ഉൾപ്പെട്ടിരുന്നില്ല.

അദ്ദേഹത്തിന്‍റെ മാതൃകാ ജീവിതം, നേതൃഗുണങ്ങൾ, പരോപകാരം, ദയ എന്നിവ ജീവിതകാലത്ത് ടാറ്റ എന്ന പേര് കേൾക്കുന്ന എല്ലാവർക്കും പ്രചോദനം നൽകും ഒപ്പം മാതൃക ആക്കാവുന്നതാണെന്നും ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ കാബിനറ്റ് വിലയിരുത്തി.

English Summary:

The Global Indian Council Global Cabinet has recorded a deep sense of loss over the death of Ratan Tata.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com