മാർത്തോമ്മാ നോർത്ത് അമേരിക്കൻ ഭദ്രാസന ആറാമത് സീനിയർ ഫെല്ലോഷിപ്പ് നാഷനൽ കോൺഫറൻസ് ഒക്ടോബർ 31 മുതൽ നവംബർ 3 വരെ ന്യൂയോർക്കിൽ

Mail This Article
ന്യൂയോർക്ക് ∙ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ മുതിർന്ന പൗരന്മാരുടെ സംഘടനയായ സീനിയർ ഫെൽലോഷിപ്പിന്റെ ആറാമത് നാഷനൽ കോൺഫറൻസ് ന്യൂയോർക്കിൽ വച്ച് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു. ഒക്ടോബർ 31 വ്യാഴം വൈകിട്ട് അഞ്ചു മണി മുതൽ നവംബർ 3 ഞായർ ഒരു മണി വരെ ലോങ്ങ് ഐലൻഡ് ഹോപ്പാഗിലുള്ള റാഡിസ്സൺ ഹോട്ടലിൽ (Hotel Radisson, 110 Vanderbilt Motor Parkway, Hauppauge, NY 11788) വച്ചാണ് നാഷനൽ കോൺഫറൻസ് നടത്തപ്പെടുന്നത്.
31ന് വ്യാഴാഴ്ച ഉച്ചക്ക് 2 മുതൽ 5 വരെ കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ഹോട്ടൽ റൂമുകൾക്കായുള്ള റജിസ്ട്രേഷനും പിന്നീട് വൈകിട്ട് 7 മണിയോടെ കോൺഫറെൻസിന്റെ ഉദ്ഘാടന ചടങ്ങും നടക്കും. മാർത്തോമ്മാ നോർത്ത് അമേരിക്കൻ ഭദ്രാസന അധിപൻ അഭിവന്ദ്യ ഡോ.എബ്രഹാം മാർ പൗലോസ് കോൺഫറൻസ് ഉദ്ഘാടനം നിർവഹിക്കും.
ബൈബിളിലെ പഴയ നിയമത്തിലുള്ള യോവേൽ പ്രവാചകന്റെ പുസ്തകം 2-ആം അധ്യായം 28-ആം വാക്യം ആസ്പദമാക്കി "സ്വപ്‌നങ്ങളുടെ സ്വപ്‌നദർശികൾ" (Dreamers of Dreams-Joel. 2:28) എന്നതാണ് ഈ വർഷത്തെ മുഖ്യ ചിന്താ വിഷയം.
മാർത്തോമ്മാ സഭയിലെ വികാരി ജനറാളും പ്രശസ്ത വേദ പണ്ഡിതനും പ്രാസംഗികനുമായ വെരി റവ.ഡോ.ശ്യാം പി. തോമസാണ് മുഖ്യ പ്രാസംഗികൻ.
ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ഇടവകയാണ് ഈ വർഷത്തെ കോൺഫറൻസിന്റെ ആതിഥേയർ. ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ഇടവക വികാരി റവ.ജോസി ജോസെഫിന്റെ നേതൃത്വത്തിൽ ഇടവക ട്രസ്റ്റി കുര്യൻ തോമസ് കോൺഫറൻസ് ജനറൽ കൺവീനറായും ഇടവക സീനിയർ ഫെല്ലോഷിപ്പ് സെക്രട്ടറി ശാമുവേൽ ചാക്കോ പ്രോഗ്രാം കോർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു. ഭദ്രാസന സെക്രട്ടറി റെവ. ജോർജ് എബ്രഹാം, ഭദ്രാസന ട്രഷറർ ജോർജ് പി. ബാബു, ഭദ്രാസന സീനിയർ ഫെല്ലോഷിപ്പ് സെക്രട്ടറി ഈശോ മാളിയേക്കൽ, ഭദ്രാസന സീനിയർ ഫെല്ലോഷിപ്പ് ട്രഷറർ സി.വി. സൈമൺകുട്ടി, കോൺഫറൻസ് വൈസ് പ്രസിഡന്റ് ഷാജു സാം, ട്രഷറർ മത്തായി തോമസ്, റജിസ്ട്രേഷൻ കൺവീനർ ജിബി മാത്യു, സുവനീർ കൺവീനർ കോരുത് മാത്യു, സുവനീർ ചീഫ് എഡിറ്റർ മാത്യു കെ. തോമസ്, മീഡിയ കൺവീനർ മാത്യുക്കുട്ടി ഈശോ തുടങ്ങിയരുടെ നേതൃത്വത്തിൽ വിവധങ്ങളായ കമ്മറ്റികൾ രൂപീകരിച്ച് കോൺഫറൻസിന്റെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.
നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള എല്ലാ മാർത്തോമ്മാ പള്ളികളിൽ നിന്നും മുതിർന്ന പൗരന്മാരായവർ കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി ഇതിനോടകം റജിസ്റ്റർ ചെയ്തിട്ടുണ്ട്. എങ്കിലും, ഏതാനും പേർക്കു കൂടി റജിസ്റ്റർ ചെയ്യുവാനുള്ള അവസരം കുറച്ചു ദിവസങ്ങൾ കൂടി ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ചുരുങ്ങിയ റൂമുകൾ കൂടിയേ ബാക്കിയുള്ളു എന്നതിനാൽ മുൻഗണനാ ക്രമം അനുസരിച്ചതായിരിക്കും രജിസ്ട്രേഷൻ സ്വീകരിക്കുക. ബുക്കിങ് പൂർത്തീകരിച്ചാൽ പിന്നീട് റജിസ്ട്രേഷൻ സ്വീകരിക്കുന്നതല്ല.
|കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
(1) കുരിയൻ തോമസ്: (516) 884-6651
(2) ശാമുവേൽ ചാക്കോ: (516) 263-8337
(3) ജിബി മാത്യു: (516) 849-4537
Email: dsfnclimtc@gmail.com