നോർത്ത് കരോലിനയിൽ പൊലീസ് ഓഫിസറെ വെടിവെച്ചു കൊന്ന പ്രതി കസ്റ്റഡിയിൽ

Mail This Article
ഗ്രീൻസ്‌ബോറോ ∙നോർത്ത് കരോലിനയിൽ പൊലീസ് ഓഫിസറെ വെടിവെച്ചു കൊന്ന കേസിൽ പ്രതിയെ അറസ്റ്റു ചെയ്തു. 34കാരനായ ടാരെൽ ഐസക് മക്മില്യൻ ആണ് പിടിയിലായത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ആണ് നോർത്ത് കരോലിനയിലെ സൂപ്പർമാർക്കറ്റിനുള്ളിൽ തോക്കുമായി ഒരാൾ നിൽക്കുന്നു എന്ന റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് എത്തിയ മിഖായേൽ ഹോരൺ എന്ന പൊലീസ് ഓഫിസർക്ക് നേർക്ക് പ്രതി വെടിയുതിർത്തത്.
സംസ്ഥാനത്തിൻ്റെ മധ്യഭാഗത്തുള്ള ഗ്രീൻസ്‌ബോറോയിലെ ഫുഡ് ലയൺ സ്റ്റോറിൽ വെച്ചാണ് പ്രതി പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തിയത്.
വെടിയേറ്റ ഗ്രീൻസ്‌ബോറോ പൊലീസ് ഓഫീസർ മൈക്കൽ ഹൊറൻ്റെ മരണം പൊലീസ് വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു. കടയിൽ മറ്റിടങ്ങളിൽ പരുക്കുകളൊന്നും ഉണ്ടായതായി ഉടൻ റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്തിൻ്റെ പ്രധാന നിയമ നിർവ്വഹണ ഏജൻസിയായ നോർത്ത് കരോലിന സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം തുടരുകയാണ്.