ഭക്ഷ്യവിഷബാധ സാധ്യത: തിരഞ്ഞെടുത്ത കമ്പനികളുടെ ട്യൂണകൾ തിരിച്ചുവിളിച്ച് യുഎസ്

Mail This Article
ഇലിനോയ് ∙ പാക്കേജിങ്ങിലെ പ്രശ്‌നത്തെ തുടർന്ന് വിപണിയിൽ നിന്നും ടിൻ ട്യൂണകൾ തിരിച്ചുവിളിക്കുന്നു. കോസ്റ്റ്‌കോ, ട്രേഡർ ജോസ്, വാൾമാർട്ട് എന്നിവയുൾപ്പെടെയുള്ള പ്രധാന ബ്രാൻഡുകളുടെ ഉൽപന്നമാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പിൻവളിക്കുന്നതായി പ്രഖ്യാപിച്ചത്.
പുൾ-ടാബ് അടപ്പുകളിലെ തകരാറുമൂലം ജെനോവ, വാൻ ക്യാംപ്സ്, എച്ച്-ഇ-ബി, ട്രേഡർ ജോസ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപന്നങ്ങൾ ട്രൈ-യൂണിയൻ സീഫുഡ്‌സാണ് തിരിച്ചുവിളിക്കുന്നത്. ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന മാരകമായ ബാക്ടീരിയയായ ക്ലോസ്ട്രിഡിയം ബോട്ടുലിനത്തിന് കാരണമാകുന്നു. ഇതുവരെ രോഗങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉൽപന്നങ്ങൾ തിരിച്ചുവിളിച്ച സ്റ്റോറുകളും സംസ്ഥാനങ്ങളും
ട്രേഡർ ജോയ്സ് ലേബൽഡ്: ഡെലവെയർ, ഇലിനോയ്, ഇൻഡ്യാന, അയോവ, കാൻസസ്, കെന്റക്കി, മേരിലാൻഡ്, മിഷിഗൻ, മിനസോഡ, മിസോറി, നെബ്രാസ്ക, ന്യൂജഴ്‌സി, ന്യൂയോർക്ക്, നോർത്ത് കാരോലൈന, ഒഹായോ, പെൻസിൽവേനിയ, വെർജീനിയ, വാഷിങ്ടൻ, വിസ്കോൻസെൻ
ജെനോവ 5 ഒസി: ഹാരിസ് ടീറ്റർ, പബ്ലിക്സ്, എച്ച്-ഇ-ബി, ക്രോഗർ, സേഫ്‌വേ, വാൾമാർട്ട്, അലബാമ, അർകെൻസ, അരിസോന, കലിഫോർണിയ, ഫ്ലോറിഡ, ജോർജിയ, നോർത്ത് കാരോലൈന, ന്യൂജഴ്‌സി, ടെനിസി, ടെക്സസ് എന്നിവിടങ്ങളിലെ സ്വതന്ത്ര റീട്ടെയിലർമാർ.
വാൻ ക്യാംപ്സ് ലേബൽ: വാൾമാർട്ടും പെൻസിൽവേനിയ, ഫ്ലോറിഡ, ന്യൂജഴ്‌സി എന്നിവിടങ്ങളിലെ സ്വതന്ത്ര റീട്ടെയിലർമാർ