ഡീൽ മേക്കർ ട്രംപിന് യുക്രെയ്ൻ യുദ്ധത്തിൽ വിരക്തി

Mail This Article
വാഷിങ്‌ടൻ∙ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഡീൽ മേക്കർ തന്റെ അച്ഛനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ഒരിക്കൽ പറഞ്ഞിരുന്നു. ആദ്യ ഭരണത്തിലെ നാല് വർഷങ്ങൾക്കുള്ളിൽ ധാരാളം ഡീൽ മേക്കിങ് ട്രംപ് നടത്തി ഈ വാദം ശരിയാണെന്നു തോന്നിപ്പിച്ചു. ഡീൽ മേക്കിങ് മറ്റു പല നിർണായക പ്രശ്നങ്ങളിൽ നടത്താനാവാതെ പിൻവാങ്ങേണ്ടിയും വന്നു.
രണ്ടാം ഊഴത്തിൽ മധ്യ പൂർവ ഏഷ്യയിലും യുക്രെയ്ൻ -റഷ്യ സമരമുഖത്തും സമാധാനം കൊണ്ടുവരുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞിരുന്നു. ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കാൻ ട്രംപിന് കഴിഞ്ഞപ്പോൾ യുക്രെയ്ൻ യുദ്ധത്തിലും അദ്ദേഹത്തിന് അത് കഴിയുമെന്ന് പലരും പ്രതീക്ഷിച്ചു. എന്നാൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായുള്ള ചർച്ച അലസിപ്പിരിഞ്ഞതോടെ ട്രംപ് ഈ വിഷയത്തിൽ വിരക്തനാണെന്ന് വ്യക്തമായി.
‘‘റഷ്യക്ക് സാമ്പത്തികമായി വളരെ അധികം നഷ്ടം ഉണ്ടാക്കുന്ന നടപടികൾ എനിക്ക് സ്വീകരിക്കുവാൻ കഴിയും. പക്ഷെ അങ്ങനെ നീങ്ങുന്നതിൽ നിന്ന് ഞാൻ എന്നെ വിലക്കിയിരിക്കുകയാണ്. കാരണം സമാധാനം നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’’ എന്ന് ട്രംപ് പറയുന്നു. ജനപ്രതിനിധി സഭ പാസാക്കിയ ഫണ്ടിങ് ബില്ലിനെ സെനറ്റിൽ എതിർക്കുമെന്ന് ന്യൂനപക്ഷ നേതാവ് ചക് ഷൂമെർ പറഞ്ഞു. ഫണ്ടിങ് ചർച്ചകളിൽ നിന്ന് ഡെമോക്രാറ്റുകളെ ഒഴിവാക്കിയതാണ് കാരണം.
സ്റ്റാറ്റിസ്റ്റിക്കൽ വിവരങ്ങൾ ശേഖരിക്കുന്ന നാഷനൽ സെന്റർ ഫോർ എജ്യുക്കേഷൻ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ ജീവനക്കാർ ഒന്നടങ്കം തൊഴിൽ വിട്ടുപോകേണ്ട അവസ്ഥയിലായി. 1860 മുതൽ ഏജൻസി നടത്തിവരുന്ന വിവരശേഖരണ പ്രക്രിയ ഇതോടെ അവതാളത്തിലാകും.