ADVERTISEMENT

വാഷിങ്ടൻ ∙ ചെലവ് നിയന്ത്രണത്തിലൂടെയും പാഴ്ചെലവുകൾ വെട്ടിക്കുറച്ചും നടപ്പാക്കിയ നടപടികളിലൂടെ ഇതുവരെ 115 ബില്യൻ ഡോളർ നേടാൻ കഴിഞ്ഞതായി ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡിഒജിഇ) അവകാശപ്പെട്ടു. പാഴ്ചെലവുകൾ കുറയ്ക്കൽ, കുറ്റകരമായ ചെലവുകൾ, ദുരുപയോഗം ചെയ്യൽ, അഴിമതി എന്നിവ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ഏജൻസിയുടെ കർത്തവ്യങ്ങളിൽ ഉൾപ്പെടുന്നു. ഇതുമൂലം ഓരോ നികുതി ദായകനും 714.29 ഡോളർ സംരക്ഷിക്കാൻ കഴിയുമെന്നാണ് ഏജൻസി പറയുന്നത്.

ഡിപ്പാർട്മെന്റ് ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ നിഗമനത്തിലെത്തിയത്. കോൺട്രാക്ട് ലീസുകളുടെ വ്യാജമായി പണം നൽകൽ റദ്ദാക്കൽ, ഗ്രാന്റുകൾ നിർത്തലാക്കൽ, അധികമായി ഉണ്ടായിരുന്ന ജീവനക്കാരുടെ പിരിച്ചുവിടൽ, വിവിധ പദ്ധതികളുടെ കൃത്യമായ അവലോകനവും നടപടിയും എന്നിവയിലൂടെയാണ് ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ഡിപ്പാർട്മെന്റ് ഇത്രയും ചെലവ് ചുരുക്കിയതെന്ന് അവകാശപ്പെടുന്നു. 

യുഎസിലെ ഓരോ നികുതി ദായകനും 5,000 ഡോളറിന്റെ സ്റ്റിമുലസ് ചെക്ക് ഈ നേട്ടങ്ങളുടെ ഫലമായി ലഭിക്കുമെന്ന് ഡിപ്പാർട്മെന്റ് പറഞ്ഞിരുന്നു. ഏപ്രിലിൽ ചെക്കുകൾ തപാലിൽ എത്തിത്തുടങ്ങുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഈ ചെക്കുകൾ അടുത്ത മാസം ലഭിക്കാൻ സാധ്യതയില്ലെന്നാണ് ഡിഒജിഇ പറയുന്നത്. 2022ലെ കണക്കുകൾ ഉദ്ധരിച്ചാണ് ഓരോ നികുതിദായകനും ഇത്രയും തുക ലഭിക്കുമെന്ന് ഡിപ്പാർട്മെന്റ് പറഞ്ഞത്.

സാങ്കേതിക പിഴവ് മൂലം ചെക്കുകളുടെ പ്രോസസ്സിങ്ങിൽ താമസം ഉണ്ടാകുമെന്നാണ് ഇപ്പോൾ പറയുന്നത്. എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി അഡ്മിനിസ്ട്രേറ്ററും കമ്മിറ്റി ഓൺ ഫിനാൻഷ്യൽ അഫയേഴ്‌സ് അംഗവുമായ ലീ സിൻഡിൻ ബൈഡൻ ഭരണകൂടം ക്ലൈമറ്റ് ആൻഡ് ക്ലീൻ എനർജി പദ്ധതികൾക്ക് വേണ്ടി നൽകിയ 20 ബില്യൻ ഡോളറിന്റെ ഗ്രാന്റുകൾ നിർത്തലാക്കുകയാണെന്ന് പറഞ്ഞു. എവിടെനിന്നാണ് 20 ബില്യൻ ഡോളറിന്റെ കണക്ക് വന്നതെന്ന് വ്യക്തമല്ല. ഫെഡറൽ വസ്തുവകകളുടെ മേൽനോട്ടവും മറ്റു സേവനങ്ങളുമാണ് ഏജൻസി നടത്തുന്നത്. 

ഇലോൺ മസ്കിന്റെ നിർദേശത്തിൽ 793 ഫെഡറൽ ഓഫിസുകൾ അടച്ചുപൂട്ടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജനറൽ സർവീസസ് ഏജൻസി രേഖകൾ ഉദ്ധരിച്ച് ഈ വർഷം മധ്യത്തിൽ ലീസുകൾ റദ്ദാക്കൽ മൂലം ഇന്റേണൽ റവന്യൂ സർവീസ് (ഐആർഎസ്), സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (എസ്എസ്എ) മുതൽ ബ്യൂറോ ഓഫ് റിക്ലമേഷൻ, റെയിൽറോഡ് റിട്ടയർമെന്റ് ബോർഡ് വരെയുള്ള ഡിപ്പാർട്മെന്റുകൾക്ക് ഇത് ബാധകമായേക്കും.

English Summary:

Department of Government Efficiency claims cuts have saved whopping $115B, or around $700 per taxpayer

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com