കത്തിയുമായി അമ്മയെ വീടിനുള്ളിലൂടെയും തെരുവിലൂടെയും ഓടിച്ചു; പെൺകുട്ടികളുടെ കൊലപാതക ശ്രമം വൈ-ഫൈ ഓഫാക്കിയതിന്

Mail This Article
ഹൂസ്റ്റൺ, ടെക്സസ് ∙ വീട്ടിലെ വൈ-ഫൈ ഓഫാക്കിയതിന് അമ്മയെ കൊല്ലാൻ ശ്രമിച്ച കൗമാരക്കാരായ മൂന്ന് പെൺക്കുട്ടികൾ അറസ്റ്റിൽ. ഹൂസ്റ്റൺ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ബാർക്കേഴ്‌സ് ക്രോസിങ് അവന്യൂവിലെ 3400 ബ്ലോക്കിലാണ് ഞായറാഴ്ച രാത്രി സംഭവം നടന്നതെന്ന് ഹാരിസ് കൗണ്ടി ഡപ്യൂട്ടികൾ പറയുന്നു.
14, 15, 16 വയസ്സ് പ്രായമുള്ള ഈ പെൺകുട്ടികൾ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികളുമായി അമ്മയെ വീടിനുള്ളിലൂടെയും തെരുവിലൂടെയും ഓടിച്ചിട്ടു കുത്താൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. കൗമാരക്കാരിൽ ഒരാൾ അമ്മയെ ഇഷ്ടികകൊണ്ട് അടിച്ചു. അമ്മയെ സംരക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിയെയും ഇടിച്ചു വീഴ്ത്തി.
മാരകായുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.