സമൂഹ നോമ്പുതുറ സംഘടിപ്പിച്ച് മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ

Mail This Article
ഹൂസ്റ്റൺ∙ മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (എംഎംജിഎച്ച്) സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. വിവിധ മതവിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു. എംഎംജിഎച്ച് പ്രസിഡന്റ് മുഹമ്മദ് റിജാസിന്‍റെ നേതൃത്വത്തിലും മറ്റു കമ്മിറ്റിയംഗങ്ങളുടെയും വൊളന്റിയർമാരുടെയും സഹകരണത്തോടെയാണ് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചത്.


ഇഫ്താർ സംഗമത്തിൽ ഐഎസ്ജിഎച്ച് പ്രസിഡന്റ് ഇമ്രാൻ ഗാസി, ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര പ്രസിഡന്റ് ഡോ. സുബിൻ ബാലകൃഷ്ണൻ, എക്യുമെനിക്കൽ ക്രിസ്ത്യൻ കൗൺസിൽ പ്രസിഡന്റ്, സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ചർച്ച് വികാരി ഫാ. ഡോ. ഐസക് ബി പ്രകാശ്, ചർച്ച് ഓഫ് ലാറ്റർ ഡേ സെയിന്റ്‌സിന്‍റെ ഹൈ കൗൺസിൽ മെംബർ ഡൗഗ് ബ്രൗൺ, മിഷനറി ചർച്ച് ഓഫ് ഹൂസ്റ്റൺ പാസ്റ്റർ വിൽ മക്‌കോർഡ്, ഇസ്‌ലാമിക പണ്ഡിതൻ സൽമാൻ ഗാനി, ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫൊക്കാന ജനറൽ സെക്ര എബ്രഹാം ഈപ്പൻ, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, മിസോറി സിറ്റി ജഡ്‌ജി സുരേന്ദ്രൻ കെ. പട്ടേൽ, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്‌ജി കെ.പി. ജോർജ്, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) പ്രസിഡന്റ് ജോസ് കെ. ജോൺ, ട്രഷറർ സുജിത് ചാക്കോ, എസ്എൻഡിപി യോഗം ഹൂസ്റ്റൺ പ്രസിഡന്റ് അഡ്വ. അനിയൻ തയ്യിൽ, മലയാളി എൻജിനീയേഴ്‌സ് അസോസിയേഷൻ ഹൂസ്റ്റൺ പ്രസിഡന്റ് മനോജ് അനിരുദ്ധൻ എന്നിവരും മറ്റു പ്രമുഖരും മലയാളി മുസ്ലിം കമ്മ്യൂണിറ്റി അംഗങ്ങളും അവരുടെ സുഹൃത്തുക്കളും പങ്കെടുത്തു.


ഇത്തരത്തിലുള്ള സമ്മേളനങ്ങൾ വരും വർഷങ്ങളിലും തുടരുമെന്ന് എംഎംജിഎച്ച് ഭാരവാഹികൾ അറിയിച്ചു.