നമസ്കാരാസനം യോഗ ചെയ്തോളൂ; ഗുണങ്ങൾ ഇങ്ങനെ

Mail This Article
അധോവായുവിനെ നിയന്ത്രിക്കുന്നതിനും ജനനേന്ദ്രിയ വ്യൂഹങ്ങളുടെ സുഗമമായ പ്രവർത്തനത്തിനും സഹായിക്കു ന്ന ആസനമാണ് ‘നമസ്കാരാസനം’ കൂടാതെ വൃക്കകളെ ഉത്തേജിപ്പിക്കുന്നതിനും വളരെയധികം സഹായിക്കും.
ചെയ്യുന്നവിധം : കാൽമുട്ടുകൾ രണ്ടും അകത്തി പൃഷ്ഠഭാഗം തറയിൽ മുട്ടിച്ചും ഇരിക്കുക. ഇനി ഇരുകൈകളും നെഞ്ചോടു ചേർത്തു തൊഴുതു പിടിക്കുക. തല അൽപം പുറകോട്ടു വളച്ചു പിടിച്ച് മുകളിലേക്കു നോക്കുക. ഇരുകൈമുട്ടുകൾ കൊണ്ടും അതതു വശത്തെ കാൽമുട്ടുകളിൽ തള്ളി ശരീരം കഴിയുന്നത്ര നിവർത്തി വയ്ക്കുക.
ഇനി ദീർഘമായി ശ്വാസം ഉള്ളിലേക്കെടുക്കുകയും രണ്ടോ മൂന്നോ സെക്കൻഡ് പിടിച്ചു നിർത്തുകയും സാവധാനം ശ്വാസം പുറത്തുവിടുകയും ചെയ്യുക. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കുക. വീണ്ടും ഇതേ പോലെ ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കാവുന്നതാണ്.