ട്രെഡ്മിൽ വർക്ക് ഔട്ട് ഇങ്ങനെ ചെയ്യൂ, ശരീരഭാരം കുറയ്ക്കാം
Mail This Article
വ്യായാമം ചെയ്യുന്നത്, പ്രതിരോധ ശേഷി വർധിപ്പിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും അമിതഭാരം കുറയ്ക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ഒരു അത്ഭുതമന്ത്രമാണ് 12- 3- 30 ട്രെഡ്മിൽ വർക്ക് ഔട്ട്.
സംഗതി സിമ്പിൾ ആണ്. ഓട്ടം പോലെ അത്ര കഠിനമല്ല. റിസൽറ്റോ നിങ്ങളെ അതിശയിപ്പിക്കുകയും ചെയ്യും. എന്താണ് ഈ 12- 3- 30 എന്നു നോക്കാം.
നിങ്ങളുടെ ട്രെഡ്മില്ലിന്റെ ചെരിവ് 12 ആക്കുക. 12 ൽ കൂടാൻ പാടില്ല കേട്ടോ. സ്‌പീഡ് 4.8 മുതൽ 5 കി.മീ / മണിക്കൂർ ആക്കുക. 30 മിനിറ്റ് നടക്കുക.
അതെ ഇത്രേ ഉള്ളൂ. സംഗതി സിമ്പിൾ അല്ലേ. അന്താരാഷ്ട്ര പ്രശസ്‌തനായ ലൈഫ്സ്റ്റൈൽ ഇൻഫ്ലുവൻസർ ലോറൻ ഗിരാൾഡോ ആണ് ഇത് രൂപകൽപന ചെയ്തത്.
ഗുണങ്ങൾ
∙ വേഗത ഒരുപാട് കൂടുതൽ അല്ലാത്തതു കൊണ്ട് പരിക്കു പറ്റാൻ സാധ്യത കുറവാണ്. ഇന്റൻസിറ്റി കുറവായതു കൊണ്ട് സന്ധികളും സുരക്ഷിതമാണ്.
∙ ചെരിഞ്ഞ പൊസിഷനിൽ കാലുകൾക്ക് പരമാവധി സ്ട്രെച്ച് കിട്ടും. പ്രധാന പേശികളിലെല്ലാം പ്രവർത്തിക്കും.
∙ തുടർച്ചയായി 30 മിനിറ്റ് നടക്കുന്നതു കൊണ്ടും ഇടയ്ക്ക് ബ്രേക്ക് എടുക്കാത്തതു കൊണ്ടും നന്നായി വിയർക്കും. ശരീരം ചൂടാകും. കൊഴുപ്പ് കൂടുതൽ ബേൺ ചെയ്യാനും സഹായിക്കും.
∙ പ്രായം കൂടിയ ആളുകൾക്കും ഈ വർക്ക് ഔട്ട് ചെയ്യാം. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഇത് ചെയ്യും മുൻപ് ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യണമെന്നു മാത്രം.
∙ നന്നായി വിയർക്കുന്നതു മൂലം തിളക്കമുള്ള ചർമവും സ്വന്തമാകും.
എന്താ ട്രെഡ്‌മിൽ വർക്ക് ഔട്ട് തുടങ്ങുകയല്ലേ....
English Summary : Try the new 12-3-30 treadmill workout mantra