കാൽ മുട്ടിന്റെ ചിരട്ട തെറ്റിയാല്‍?

Mail This Article
തുടയുടെ അസ്ഥിയും കാൽമുട്ടിനു താഴെയുള്ള അസ്ഥിയും കൂട്ടിയിണക്കുന്ന സന്ധിയെ മറച്ചു വയ്ക്കുന്ന ഏതാണ്ടു രണ്ടിഞ്ച് വ്യാസത്തിൽ വൃത്താകൃതിയിലുള്ള അസ്ഥിക്കഷണമാണു മുട്ടിന്റെ ചിരട്ട. കാൽമുട്ടു സന്ധിയെ ഇതു സംരക്ഷിക്കുന്നു.
എന്നാൽ അമിതമായി ഓടുകയോ അമിതഭാരം വഹിക്കുകയോ പടികൾ ആയാസപ്പെട്ടു കയറുകയോ കഠിനമായ വ്യായാമങ്ങൾ നടത്തുകയോ വീഴുകയോ ചെയ്താൽ കാൽ മുട്ടിന്റെ ചിരട്ട വശങ്ങളിലേക്കു തെന്നിപ്പോകും. അതോടെ മുട്ടുമടക്കാൻ പ്രയാസമാകും. വിദഗ്ധർക്കേ അതു പൂർവസ്ഥി തിയിലാക്കാൻ കഴിയൂ.
അതുവരെ കഠിനവേദന അനുഭവിക്കുകതന്നെ വേണ്ടിവരും. കാൽമുട്ടു കുത്തി വീണാൽ ചിലപ്പോൾ ചിരട്ടയ്ക്കു പൊട്ടലുണ്ടാകും. വൈകാതെ വിദഗ്ധ ചികിത്സയ്ക്കു വിധേയമാകണം. പ്രായമാകുമ്പോൾ കാൽമുട്ടിലെ ചിരട്ടയ്ക്കു തേയ്മാനം സംഭവിച്ച് അതികഠിനമായ വേദനയോ ചലന ശേഷിക്കുറവോ ചുള്ളിക്കമ്പുകൾ പൊട്ടുന്നതു പോലെയുള്ള ശബ്ദമോ വരാം. ഇതിനു പ്രത്യേകം ചികിത്സ ചെയ്യേണ്ടതാണ്.