രക്തത്തിൽ ഇഎസ്ആർ കൂടിയാൽ?
Mail This Article
ഡോക്ടർമാർ വളരെ സാധാരണയായി രോഗികൾക്കു നിർദേശിക്കുന്ന ഒരു രക്തപരിശോധനയാണ് ഇഎസ്ആർ. ഇത് ഒരു രോഗമല്ല. ശ്വേതരക്താണുക്കൾ താഴേക്കടിയുന്ന വേഗത്തിനെയാണ് ഇഎസ്ആർ(എറിത്രോസൈറ്റ് സെഡിമെന്റേഷൻ റേറ്റ്)എന്നു വിളിക്കുന്നത്.
വിവിധ രോഗാവസ്ഥകളിൽ ഇഎസ്ആർ കൂടിയോ കുറഞ്ഞോ ഇരിക്കും. പുരുഷൻമാരുടെ പ്രായത്തിന്റെ പകുതിയും സ്ത്രീകളുടെ പ്രായത്തിനോടൊപ്പം 10 കൂട്ടി പകുതിയുമാണ് ഇഎസ്ആറിന്റെ നോർമൽ. പനി, ചുമ, അണുബാധകൾ, വാതരോഗങ്ങൾ, വിളർച്ച, ചിലതരം കാൻസറുകൾ, വൃക്കരോഗങ്ങൾ, ആർത്തവം, ഗർഭാവസ്ഥ എന്നീ ഘട്ടങ്ങളിലെല്ലാം ഇഎസ്ആർ കൂടും.
ശ്വേതരക്താണുക്കൾ കൂടുന്ന പോളിസൈത്തീമിയ, രക്താർബുദം, അരിവാൾ വിളർച്ച എന്നിവയിൽ ഇഎസ്ആർ കുറഞ്ഞാണ് കാണപ്പെടുക. ഒരിക്കൽ ഇഎസ്ആർ കൂടിയാൽ മൂന്നു മാസത്തോളം കൂടിത്തന്നെ കാണപ്പെടാം. അതുകൊണ്ടുതന്നെ ഡോക്ടർമാരുടെ നിർദേശമില്ലാതെ ഇഎസ്ആർ സെറ്റ് ചെയ്യേണ്ടതില്ല.
English Summary : ESR content in blood