തലച്ചോറിനെ നശിപ്പിക്കുന്ന അപൂര്‍വയിനം അമീബയെ കണ്ടെത്തി
![amoeba amoeba](https://img-mm.manoramaonline.com/content/dam/mm/mo/health/health-news/images/2020/7/6/rare-amoeba.jpg?w=1120&h=583)
Mail This Article
തലച്ചോറിലെ കോശങ്ങളെ കാര്‍ന്നുതിന്ന് ആളുകളെ മരണത്തിലേക്ക് എത്തിക്കുന്ന അപൂര്‍വയിനം അമീബയെ അമേരിക്കയിലെ ഫ്ലോറിഡയില്‍ കണ്ടെത്തി. മൈക്രോസ്കോപ്പിലൂടെ മാത്രം കാണാന്‍ സാധിക്കുന്ന ഈ ഒറ്റകോശമുള്ള അമീബയ്ക്ക് തലച്ചോറിൽ പ്രവേശിച്ചാല്‍ കോശങ്ങളെ കാര്‍ന്നു തിന്നാന്‍ സാധിക്കും. 1962 നു ശേഷം അമേരിക്കയില്‍ ഇത്തരത്തില്‍ മുപ്പത്തിരണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Naegleria fowleri എന്നാണ് ഈ അമീബയുടെ നാമം. ശുദ്ധജല തടാകങ്ങളിലും പുഴകളിലും നദികളിലും മറ്റുമാണ് ഇവയെ കാണുക. ഇവയുടെ സാന്നിധ്യത്തെ കുറിച്ച് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളം അല്‍പം ചൂടായി കിടക്കുന്ന സമയത്താണ് ഇവ കൂടുതല്‍ അപകടകാരിയാകുന്നത്.
മനുഷ്യന്റെ മൂക്കിലൂടെയാണ് ഇവ ഉള്ളിലെത്തുക. അതുകൊണ്ടുതന്നെ ഇവയുടെ സാന്നിധ്യം കണ്ടെത്തിയ ഇടങ്ങളില്‍ നീന്താന്‍ ഇറങ്ങുന്നവര്‍ സൂക്ഷിക്കണം എന്ന് മുന്നറിയിപ്പുണ്ട്. പവര്‍ പ്ലാന്റുകള്‍ക്ക് സമീപമുള്ള ശുദ്ധജലതടാകങ്ങള്‍, ജലസ്രോതസ്സുകള്‍ എന്നിവിടങ്ങളില്‍ നീന്തുന്നത് ഒഴിവാക്കുന്നത് നല്ലതാണ് എന്നും ഡിഒഎച്ച് പറയുന്നു. ഇവ ശരീരത്തിൽ പ്രവേശിച്ചാല്‍ ജീവന്‍ രക്ഷിക്കാനുള്ള സാധ്യത വളരെ വിരളമാണെന്നും വിദഗ്ധര്‍ പറയുന്നു.