ADVERTISEMENT

പുരുഷന്മാരുടെയും സ്ത്രീകളുടെയും മുടികൊഴിച്ചിന് ശാശ്വതമായ പരിഹാരം നേടാൻ ഹെയർ റീസ്റ്റോറേഷൻ സർജറി (എച്ച്ആർഎസ് ) എന്ന ചികിത്സയിലൂടെ സാധിക്കും.

 

ആർക്കൊക്കെ ഇതിന് വിധേയരാവാം?

മുടികൊഴിച്ചിലിനു പരിഹാരം തേടുന്ന, മാറ്റിവയ്ക്കലിന് ആവശ്യമായ മുടിയുള്ള രോഗികൾക്ക് ഇത് ചെയ്യാവുന്നതാണ്. ശരീരത്തിലെ രോമകൂപങ്ങൾ തലയുടെ പിൻഭാഗം, താടി, നെഞ്ച് എന്നിവിടങ്ങളിൽ നിന്നും എടുത്ത് കഷണ്ടി ബാധിച്ച സ്ഥലങ്ങളിൽ വളരെ കൃത്യതയോടെ സ്ഥാപിക്കുന്നു. തലയുടെ പിൻഭാഗത്തുള്ള മുടി കഷണ്ടിയെ പ്രതിരോധിക്കും എന്നുള്ളതും ഒരു ഗുണം ആണ്.

 

മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ രണ്ടു വിധത്തിലുണ്ട്

Photo Credit: Anna Nass/ Shutterstock.com
Photo Credit: Anna Nass / Shutterstock.com

 

1 ) ഫോളികുലാർ യൂണിറ്റ് ട്രാൻസ്പ്ലാൻറേഷൻ (FUT)

Mar Sleeva Medicity Pala Hair Transplantation Sponsored Content
Photo Credit: Anna Nass/ Shutterstock.com

FUT-ൽ, ചികിത്സ തേടുന്ന ആളുടെ തലയുടെ പിറകു വശത്തു നിന്ന് ലോക്കൽ അനസ്തീസിയ നൽകി  ശിരോചർമം 20 സെന്റീമീറ്റർ നീളത്തിൽ എടുക്കുന്നു. ഇതിനു ശേഷം മൈക്രോസ്കോപ്പ് ഉപയോഗിച്ച് വ്യക്തിഗത ഫോളിക്കിളുകൾ ടിഷ്യുവിൽ നിന്ന് ശ്രദ്ധാപൂർവം നീക്കം ചെയ്യുകയും പിന്നീട് കഷണ്ടിയുള്ള ഭാഗത്തേക്ക് ഇവ പറിച്ചുനടുകയും ചെയ്യുന്നു. ഈ ചികിത്സാ രീതിയിൽ തലയുടെ പിൻഭാഗത്ത് മുടി എടുത്ത സ്ഥലത്ത് പാടുകൾ ഉണ്ടാക്കും.

 

hair-doctor

2 ) ഫോളികുലാർ യൂണിറ്റ് എക്സ്ട്രാക്ഷൻ (FUE)

ഏറ്റവും സമീപകാല ചികിത്സാ രീതിയാണ് FUE. ഈ ചികിത്സാ രീതിയിൽ തലയുടെ പിന്നിൽ നിന്ന് മുടിയുടെ കോശങ്ങൾ അഥവാ ഫോളിക്കിൾ ഓരോന്നായി വേർതിരിച്ചെടുക്കുന്നു. ഇതിനു ഒരു പ്രത്യേകതരം പഞ്ച് ഉപയോഗിക്കുന്നു. ഫോളിക്കിൾ വേർതിരിക്കുന്ന ഉടനെതന്നെ അത് ശ്രദ്ധാപൂർവം കഷണ്ടിയുള്ള ഭാഗത്തേക്ക് മാറ്റി ട്രാൻസ്‌പ്ലാന്റ് ചെയ്യുന്നു. വേർതിരിച്ചു എടുക്കുന്ന മുടികൾ അധിക നേരം മാറ്റി വയ്ക്കപ്പെടാതെ നോക്കേണ്ടതാണ്. സാധാരണയായി 1 മണിക്കൂറിനുള്ളിൽ തന്നെ ഇവ ട്രാൻസ്‌പ്ലാന്റ് ചെയ്യേണ്ടതാണ്. തലയുടെ പിൻഭാഗത്ത് ചെറിയ കുത്തുകൾ മാത്രം ഉണ്ടാക്കുന്നതിനാൽ വലിയ പാടുകൾ ഉണ്ടാകാറില്ല. മുടിയുടെ മികച്ച നിലനിൽപ്പിനും വളർച്ചയ്ക്കും വേണ്ടി FUEക്കൊപ്പം  സാധാരണയായി PRP കുത്തിവയ്‌പ്പും ചെയ്യാറുണ്ട്.

 

ഒരു സാധാരണ ഹെയർ ട്രാൻസ്പ്ലാന്റ് സെഷൻ നടത്താൻ സാധാരണയായി 8-10 മണിക്കൂർ എടുക്കും. ലോക്കൽ അനസ്തീസിയയിലാണ് ഇത്  നടത്തുന്നത്. ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങൾക്കുമായി ശസ്ത്രക്രിയയ്ക്കിടെ രോഗിക്ക് ഒന്നിലധികം ഇടവേളകൾ നൽകുന്നു. പ്രായത്തിനനുസരിച്ച് മറ്റു മുടികൾ രോഗിക്ക് നഷ്ടപ്പെടാമെന്നും തന്മൂലം കൂടുതൽ ചികിത്സാ സെഷനുകൾ ആവശ്യമായി വന്നേക്കാമെന്നും അറിയേണ്ടത് പ്രധാനമാണ്. എച്ച്ആർഎസിനുശേഷം മുടികൊഴിച്ചിൽ തടയാൻ മരുന്ന് തുടരാൻ രോഗിയോട് നിർദ്ദേശിക്കുന്നു.

 

ചികിത്സയ്ക്ക് 2 ദിവസത്തിന് ശേഷം രോഗിക്ക് ഓഫീസിലേക്ക് പോകുന്നത് പുനരാരംഭിക്കാം. 2 ആഴ്ചത്തേക്ക് കഠിനമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ, മുടി മാറ്റിവയ്ക്കലിനുശേഷം ഭക്ഷണക്രമത്തിൽ ശുപാർശ ചെയ്യപ്പെട്ട മാറ്റം വരുത്തേണ്ടതാണ്. എച്ച്ആർഎസ് ചികിത്സയുടെ ഫലമായി സാധാരണയായി 4 മാസം കൊണ്ട് മുടി വളരാൻ തുടങ്ങുന്നു. പൂർണ ഫലങ്ങൾക്ക് 9 മാസം വരെ എടുത്തേക്കാം.

 

Dr. Bestin Thomas

MBBS, MS (Gen Surgery), MCh (Plastic Surgery)

Consultant- Plastic & Reconstructive Surgery

Mar Sleeva Medicity Palai

 

Website - https://marsleevamedicity.com/

Facebook - https://www.facebook.com/MarSleevaMedicityPalai

Instagram - https://www.instagram.com/mar_sleevamedicitypalai/

Phone number - 04822 269 500 / 700 , 04822 359 900

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com