കുട്ടികള്‍ക്കുള്ള കുത്തിവയ്പ്പുകളുടെ പട്ടികയിലേക്ക് കോവിഡ് വാക്സീനും
Mail This Article
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശുപാര്‍ശ ചെയ്യപ്പെടുന്ന കുത്തിവയ്പ്പുകളുടെ പട്ടികയിലേക്ക് കോവിഡ്-19 വാക്സീനുകളും ഉള്‍പ്പെടുത്തി അമേരിക്കയിലെ സെന്‍റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി). കോവിഡ് പ്രാഥമിക വാക്സീനുകള്‍ ഉള്‍പ്പെടുത്തിയ പുതിയ പട്ടിക ബൂസ്റ്റര്‍ ഡോസുകളും ശുപാര്‍ശ ചെയ്യുന്നു. ആറ് മാസത്തിനും 11 വയസ്സിനും ഇടയിലുള്ള ആരോഗ്യവാന്മാരായ കുട്ടികള്‍ക്ക് രണ്ട് ഡോസ് മൊഡേണ അല്ലെങ്കില്‍ ഫൈസര്‍-ബയോഎന്‍ടെക് വാക്സീനും തുടര്‍ന്ന് ഒരു ബൈവാലന്‍റ് വാക്സീന്‍ ഷോട്ടും നല്‍കാനാണ് സിഡിസി പറയുന്നത്. 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് മൊഡേണയോ ഫൈസര്‍-ബയോഎന്‍ടെക്കോ നോവോവാക്സോ നല്‍കി തുടര്‍ന്നൊരു ബൈവാലന്‍റ് ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്നും സിഡിസി പുറത്തിറക്കിയ മാര്‍ഗരേഖ പറയുന്നു.
ഇന്‍ഫ്ളുവന്‍സ, ന്യൂമോകോക്കല്‍ വാക്സീനുകളെ കുറിച്ചുള്ള മാര്‍ഗരേഖയും പുതുക്കിയിട്ടുണ്ട്. കോവിഡ് വാക്സീനുകള്‍ക്ക് പുറമേ മീസില്‍സ്, മംപ്സ്, റൂബെല്ല, ഹെപ്പറ്റൈറ്റിസ് ബി രോഗങ്ങള്‍ക്കുള്ള പുതിയ വാക്സീനുകളും പട്ടികയില്‍ ഉള്‍പ്പെടുത്തി.
മുണ്ടിനീര് വ്യാപനമുണ്ടാകുന്ന സമയത്ത് എംഎംആര്‍ വാക്സീനുകളുടെ അധിക ഡോസ് നല്‍കണമെന്നും നിര്‍ജ്ജീവമാക്കിയ പോളിയോവൈറസ് വാക്സീന്‍ മുതിര്‍ന്നവര്‍ക്ക് അപകടസാധ്യത അധികമുള്ളപ്പോള്‍ നല്‍കണമെന്നും മാര്‍ഗരേഖ പറയുന്നു. പിസിവി13, പിസിവി15 എന്നിവയാണ് കുട്ടികള്‍ക്ക് നല്‍കാനുള്ള ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സീനുകളായി ശുപാര്‍ശ ചെയ്യപ്പെടുന്നത്.
Content Summary: CDC adds COVID-19 shots to list of routine vaccines for kids and adults