ADVERTISEMENT

സുരക്ഷിതമല്ലാത്ത, കേടായ ഭക്ഷണം കഴിക്കുന്നതു മൂലം ലോകത്ത് 1.6 ദശലക്ഷം േപർ രോഗബാധിതരാകുന്നു എന്ന ഡബ്ല്യു എച്ച് ഒ റീജണൽ ഡയറക്ടർ സൈമ വാസെദ്. ഇതിൽ 40 ശതമാനം പേർ അഞ്ചു വയസ്സിൽ താഴെ പ്രായമുള്ളവരാണ്. ഈ കുട്ടികൾ പോഷകാഹാര ദാരിദ്ര്യം അനുഭവിക്കുന്നവരും സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതു മൂലം മരണം പോലും സംഭവിക്കാവുന്ന അവസ്ഥയിലുമാണ്.

സുരക്ഷിതമല്ലാത്ത ഭക്ഷണം, ഉൽപാദനക്ഷമത കുറയ്ക്കുകയും ഭക്ഷ്യജന്യരോഗങ്ങള്‍ മൂലം മെഡിക്കൽ ചെലവുകൾ വർധിക്കുകയും, വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ ഇതിനായി 110 ബില്യൺ ഡോളർ ഒരു വർഷം ചെലവാകുന്നതായും സൈമ പറയുന്നു.
കേടായ ഭക്ഷണം ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ആഫ്രിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് തെക്കുകിഴക്കനേഷ്യൻ ഭാഗങ്ങളാണെന്ന് അവർ പറയുന്നു.

cooking-healthy-food-miniseries-istockphoto
Representative image. Photo Credit:miniseries/istockphoto.com

കീടങ്ങളുടെ വ്യാപനത്തിനു സഹായിക്കുന്ന കാലാവസ്ഥയും സ്വാഭാവികമായുണ്ടാകുന്ന വിഷപദാർഥങ്ങളും കൂടെ കാലാവസ്ഥാ മാറ്റങ്ങളും ആണ് ഭക്ഷണം മോശമാകുന്നതിനു കാരണം. ഭക്ഷ്യസുരക്ഷ എന്നത് ഗവൺമെന്റിന്റെയും ഉൽപാദകരുടെയും ഉപഭോക്താക്കളുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഉപഭോക്താക്കൾ അവരുടെ പങ്ക് വഹിക്കേണ്ടതായുണ്ട്.

ഭക്ഷണം കേടാകുന്നത് എങ്ങനെ തടയാം?
∙കൈകളുടെ വൃത്തി

ഭക്ഷണം കൈകാര്യം െചയ്യുന്നതിനു മുൻപും വാഷ്റൂം ഉപയോഗിച്ചശേഷവും പച്ച ഇറച്ചി തൊട്ടതിനു ശേഷവും കൈകൾ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതു വഴി കീടാണുക്കൾ കൈകളിൽ നിന്ന് ഭക്ഷണത്തിലേക്ക് പകരുന്നതും ഭക്ഷണം കേടാകുന്നതും തടയുകയും ഭക്ഷ്യജന്യ രോഗങ്ങൾ വരാതെ ഇരിക്കുകയും ചെയ്യും.

cutting-board-sponge-Pixel-Shot-Shutterstock
Representative image. Photo Credit: Pixel Shot/Shutterstock.com

∙വേവിക്കാത്തതും വേവിച്ചതുമായ ഭക്ഷണങ്ങളെ വേർതിരിക്കുക
പച്ച ഇറച്ചിക്കും മറ്റ് ഭക്ഷ്യവസ്തുക്കൾക്കും പ്രത്യേകം കട്ടിങ് ബോർഡുകളും പാത്രങ്ങളും ഉപയോഗിക്കുന്നത് ക്രോസ് കണ്ടാമിനേഷൻ തടയും. പച്ച ഇറച്ചിയിൽ ഉപദ്രവകാരികളായ ബാക്ടീരിയകളിൽ കാണും. ഇത് മറ്റ് ഭക്ഷണങ്ങളിലേക്ക് വ്യാപിച്ച് രോഗങ്ങളുണ്ടാകാൻ കാരണമാകും. വേവിച്ചതും വേവിക്കാത്തതുമായ ഭക്ഷണം പ്രത്യേകം വയ്ക്കുന്നത് ഭക്ഷ്യസുരക്ഷയിൽ പ്രധാനമാണ്.

∙നിയന്ത്രിക്കാം താപനില
ഭക്ഷണം സൂക്ഷിക്കാൻ കൃത്യമായ താപനില തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. വേഗം കേടാവുന്ന ഭക്ഷണങ്ങൾ റെഫ്രിജറേറ്ററിൽ 4 ‍‍ഡിഗ്രി സെൽഷ്യസിൽ താഴെ താപനിലയിലും ചൂടായ ഭക്ഷണം 60 ‍ഡിഗ്രി സെൽഷ്യസിനു മുകളിലും സൂക്ഷിക്കണം. കൃത്യമായ താപനിലയിൽ സൂക്ഷിക്കുന്നത് ബാക്ടീരിയയുടെ വളർച്ച തടയുകയും ഭക്ഷണം സുരക്ഷിതമായി കഴിക്കാൻ സാധിക്കുകയും െചയ്യുന്നു.

∙നന്നായി വേവിക്കാം
ഉപദ്രവകാരികളായ ബാക്ടീരിയകളെയും രോഗാണുക്കളെയും നശിപ്പിക്കാൻ ഭക്ഷണം നന്നായി പാചകം െചയ്യുന്നതു വഴി സാധിക്കും. ഭക്ഷ്യജന്യ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ, ഇറച്ചി, പൗൾട്രി, കടൽവിഭവങ്ങൾ മറ്റ് ഭക്ഷണങ്ങൾ ഇവയെല്ലാം സുരക്ഷിതമായ താപനിലയിലെത്തിയോ എന്നറിയാൻ ഒരു ഫുഡ് തെർമോമീറ്റർ ഉപയോഗിക്കാം.

Image Credit : Vanit Janthra / IstockPhoto
Image Credit : Vanit Janthra / IstockPhoto

∙വൃത്തിയാക്കൽ
അടുക്കള, പ്രതലങ്ങൾ, പാത്രങ്ങൾ, അടുക്കളയുപകരണങ്ങൾ ഇവയെല്ലാം പതിവായി വൃത്തിയാക്കി വയ്ക്കുന്നത് രോഗാണുക്കളുടെ വ്യാപനം തടയും. അടുക്കള ഉപകരണങ്ങളിലുമെല്ലാം ബാക്ടീരിയ ഉണ്ടാകാം. ഇത് ഭക്ഷണത്തിലേക്ക് പാകം ചെയ്യുന്ന സമയത്ത് വ്യാപിക്കാം. അടുക്കള സുരക്ഷിതമായും വൃത്തിയായും സൂക്ഷിക്കാൻ സാനിറ്റേഷൻ സഹായിക്കും.

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? വിഡിയോ

English Summary:

poiled Food Causes Illness in 1.6 Million Worldwide – 40% Are Children Under 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com