ADVERTISEMENT

പ്രണയത്തോളം തന്നെയോ അതിലധികമോ ആഴത്തിലുള്ള സൗഹൃദങ്ങള്‍ നാം ജീവിതത്തില്‍ ഉണ്ടാക്കാറുണ്ട്‌. പ്രണയിക്കുന്നയാളേക്കാള്‍ വിശ്വസിക്കാന്‍ കഴിയുന്ന ചങ്ക്‌ ബഡ്ഡികള്‍ ഉള്ളവരാണ്‌ പലരും. എന്നാല്‍ പ്രണയിക്കുന്നയാളോടാണോ സുഹൃത്തിനോടാണോ തലച്ചോറിന്‌ കൂടുതല്‍ ബന്ധമുണ്ടാക്കാന്‍ സാധിക്കുക? 

പെരുമാറ്റത്തിന്റെ കാര്യത്തിലും തലച്ചോറിലെ നാഡീവ്യൂഹങ്ങളുടെ പ്രതികരണത്തിന്റെ കാര്യത്തിലും കൂടുതല്‍ പൊരുത്തമുള്ളത്‌ സുഹൃത്തുക്കളേക്കാള്‍ പ്രണയിക്കുന്നവര്‍ തമ്മിലാണെന്ന്‌ ന്യൂറോ ഇമേജില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഈ പൊരുത്തം കൂടുതല്‍ പ്രകടമാകുന്നത്‌ തലച്ചോറിലെ വികാരങ്ങളെയും ധാരണശേഷി പ്രക്രിയകളെയും നിയന്ത്രിക്കുന്ന പ്രീ ഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിലാണെന്നും പഠന റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു. 

Photo Credit: Antonio Guillem/Shutterstock.com
Photo Credit: Antonio Guillem/Shutterstock.com

യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ 25 പ്രണയജോടികളെയും 25 ജോടി അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചാണ്‌ പഠനം നടത്തിയത്‌. വൈകാരികമായ വീഡിയോ ക്ലിപ്പുകള്‍ കാണുമ്പോള്‍ ഇവരുടെ തലച്ചോറിലുണ്ടാകുന്ന പ്രതികരണം ഇഇജി ഹൈപ്പര്‍സ്‌കാനിങ്‌ ഉപയോഗിച്ച്‌ രേഖപ്പെടുത്തി. രണ്ട്‌ പേരുടെ തലച്ചോറില്‍ നിന്നുള്ള സിഗ്നലുകള്‍ ഒരേ സമയം റെക്കോര്‍ഡ്‌ ചെയ്യുന്ന സംവിധാനമാണ്‌ ഇഇജി ഹൈപ്പര്‍സ്‌കാനിങ്‌. 

ഇതില്‍ നിന്ന്‌ തലച്ചോറിലെ നാഡീവ്യൂഹപരമായ പൊരുത്തം കൂടുതല്‍ പ്രണയിനികളിലാണ്‌ ദൃശ്യമാകുന്നതെന്ന്‌ ഗവേഷകര്‍ നിരീക്ഷിച്ചു. സങ്കടം, ദേഷ്യം പോലുള്ള നെഗറ്റീവ്‌ വികാരങ്ങളാണ്‌ പ്രണയജോടികള്‍ക്കിടയില്‍ കൂടുതല്‍ ശക്തമായ പൊരുത്തമുണ്ടാക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. 

പ്രണയബന്ധങ്ങള്‍ക്കിടയില്‍ ശക്തമായ വൈകാരിക ബന്ധം സ്ഥാപിക്കുന്നതില്‍ നെഗറ്റീവ്‌ വികാരങ്ങള്‍ മുഖ്യ സ്ഥാനം വഹിക്കുന്നതായുള്ള മുന്‍ പഠനങ്ങളെ ശരിവയ്‌ക്കുന്നതാണ്‌ ഈ കണ്ടെത്തല്‍. ഇത്തരം നെഗറ്റീവ്‌ വികാരങ്ങളെ മനസ്സിലാക്കാനും നിയന്ത്രിക്കാനും വഴക്കുകള്‍ പരിഹരിച്ച്‌ മുന്നോട്ട്‌ പോകുന്നതിനുമുള്ള കഴിവ്‌ പ്രണയബന്ധത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണ്ണായകമാണ്‌. 

സൗഹൃദങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി തനതായ ഒരു നാഡീവ്യൂഹ അടയാളം തലച്ചോറില്‍ അവശേഷിപ്പിക്കാന്‍ പ്രണയത്തിന്‌ സാധിക്കുന്നതായും പഠനറിപ്പോര്‍ട്ട്‌ കൂട്ടിച്ചേര്‍ക്കുന്നു. 

English Summary:

Science Says Your Brain on Love is Different Than Your Brain on Friendship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com