ADVERTISEMENT

ചില പാചക എണ്ണകളുടെ ഉപയോഗം കാൻസറിനു കാരണമാകുമെന്ന് പഠനം. ‘ഗട്ട്’ എന്ന മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് സൺഫ്ലവർ, ഗ്രേപ്പ് സീഡ്, കനോല, കോൺ ഓയിൽ തുടങ്ങിയ സീഡ് ഓയിലുകളുടെ പതിവായ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കും. ദിവസവും ഈ എണ്ണകൾ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ഈ പഠനം പറയുന്നു. 

മലാശയ അർബുദം ബാധിച്ച 80 പേരിൽ നടത്തിയ പരിശോധനയില്‍, സീഡ് ഓയിലിന്റെ വിഘടനത്തിലൂടെ ഉണ്ടാകുന്ന ബയോ ആക്ടീവ് ലിപ്പിഡുകളുടെ അളവ് വർധിച്ചതായി കണ്ടു. 30 മുതല്‍ 85 വയസ്സുവരെ പ്രായമുള്ള 81 പേരുടെ ട്യൂമർ സാമ്പിളുകൾ പരിശോധിച്ചപ്പോൾ കാൻസർ കോശങ്ങളിൽ ലിപ്പിഡുകളുടെ ശക്തമായ സാന്നിധ്യം കണ്ടു. ‘സീഡ് ഓയിലുകളുടെ ഉപയോഗമാണ് ഇതിനു കാരണം.

ഭക്ഷ്യവ്യവസായത്തിൽ ഈ അടുത്ത കാലത്ത് സ്ഥാനം പിടിച്ചവയാണ് സീഡ് ഓയിലുകൾ. 1900 ന്റെ ആദ്യം മെഴുകുതിരി നിർമാതാവായ വില്യം പ്രോക്ടർ, സോപ്പുൽപാദനത്തിൽ മൃഗക്കൊഴുപ്പുകൾക്ക് പകരം ഉപയോഗിക്കാനാണ് സീഡ് ഓയിൽ വികസിപ്പിച്ചത്. ക്രമേണ അമേരിക്കക്കാർക്കിടയിൽ ഇത് ഭക്ഷണത്തിൽ ഉപയോഗിക്കുന്ന വസ്തുവായി മാറി. 

സീഡ് ഓയിലുകൾ ശരീരത്തിൽ ഇൻഫ്ലമേഷന്‍ ഉണ്ടാക്കുമെന്നും ആരോഗ്യത്തിന് ദോഷകരമാണെന്നും മുൻപും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. സീഡ് ഓയിലുകളുടെ വിഘടന സമയത്ത് ഉണ്ടാകുന്ന ബയോആക്ടീവ് ലിപ്പിഡുകൾ മലാശയ അർബുദ സാധ്യത വർധിപ്പിക്കുക മാത്രമല്ല, ട്യൂമറുകളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് പുതിയ പഠനം പറയുന്നു. ഒമേഗ 6 ഉം പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയ സീഡ് ഓയിലുകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾക്കും കാരണമാകുമോ എന്ന് അറിയാൻ ഉള്ള പഠനത്തിലാണ് ഗവേഷകർ. 
സീഡ് ഓയിലുകളുടെ അമിതോപയോഗം ഗുരുതരമായ ഇൻഫ്ലമേഷന് കാരണമാകും എന്നും ഇത് കാൻസറിന്റെ വളർച്ചയ്ക്കും വ്യാപനത്തിനും കാരണമാകുമെന്നും പഠനം പറയുന്നു.

English Summary:

Seed Oils & Cancer: Shocking New Study Links Popular Cooking Oils to Increased Cancer Risk.The Hidden Cancer Risk in Your Pantry: A Deep Dive into Seed Oils and Their Impact on Health.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com