ADVERTISEMENT

ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ പച്ചപപ്പായ പോഷകങ്ങളുടെ കലവറയാണ്. വൈറ്റമിനുകൾ, ധാതുക്കൾ, എൻസൈമുകൾ ഇവ പച്ചപ്പപ്പായയിൽ ധാരാളം ഉണ്ട്. പച്ചപ്പപ്പായയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെ എന്നറിയാം.

പച്ചപ്പപ്പായയിൽ നിരവധി ബയോആക്ടീവ് സംയുക്തങ്ങൾ ഉണ്ട്. പാപ്പെയ്ൻ, കൈമോപ്പാപ്പേയ്ൻ എന്നിവ അവയിൽ ചിലതാണ്. ഇവയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. പതിവായി പച്ചപ്പപ്പായ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത്  ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും.

∙ വൈറ്റമിൻ സി ധാരാളം അടങ്ങിയ പച്ചപ്പപ്പായ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. അണുബാധകളെ പ്രതിരോധിച്ച് രോഗങ്ങളകറ്റാൻ സഹായിക്കുന്നു. ആരോഗ്യമേകുന്നു.

∙ദഹനം മെച്ചപ്പെടുത്തുന്നു എന്നുള്ളതാണ് പച്ചപ്പപ്പായയുടെ ഒരു മികച്ച ഗുണം. പപ്പായയിൽ അടങ്ങിയ പപ്പെയ്ൻ എന്ന എൻസൈം ആണ് ദഹനത്തിന് സഹായിക്കുന്നത്.

ഇത് പ്രോട്ടീനുകളെ വിഘടിപ്പിച്ച് പോഷകങ്ങളെ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുന്നു. പച്ചപ്പപ്പായ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ദഹനക്കേട് അകറ്റാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ പച്ചപ്പപ്പായ സഹായിക്കുന്നു. ഫൈബർ, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളമുള്ള പച്ചപ്പപ്പായയിൽ കൊളസ്ട്രോളും പൂരിത കൊഴുപ്പും കുറവാണ്. രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്തി ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

പച്ചപ്പപ്പായയിൽ വൈറ്റമിൻ എ, സി. ഇ, ഇവയോടൊപ്പം ആന്റി ഓക്സിഡന്റുകളും ഉണ്ട്. ഇത് കൊളാജന്റെ ഉൽപ്പാദനം വർധിപ്പിക്കുകയും ഓക്സീകരണം സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഇതുവഴി ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പച്ചപ്പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുന്നത് വഴി തിളക്കമുള്ള ചർമ്മം സ്വന്തമാക്കാനും ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും സഹായിക്കും.

ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ പച്ചപ്പപ്പായ സഹായിക്കും. പച്ചപ്പപ്പായയിൽ കലോറി കുറവാണ്. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഏറെ നേരം വയർ നിറഞ്ഞതായി തോന്നലുണ്ടാക്കും. പപ്പായയിലടങ്ങിയ ദഹനത്തിനു സഹായിക്കുന്ന എൻസൈമുകൾ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തും. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

അവശ്യപോഷകങ്ങളാൽ സമ്പന്നമാണ് പച്ചപ്പപ്പായ. വിറ്റമിൻ സി ധാരാളം അടങ്ങിയതിനാൽ പ്രതിരോധശക്തി മെച്ചപ്പെടുത്താനും ചർമ്മത്തെ ആരോഗ്യമുള്ളതാക്കാനും ഇത് സഹായിക്കും.  ബി വിറ്റമിനുകളോടൊപ്പം വിറ്റമിൻ എ, ഇ, കെ, ഇവയും പച്ചപ്പപ്പായയിലുണ്ട്. ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ഇത് സഹായിക്കുന്നു.

English Summary:

Health Benefits of Raw Papaya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com