ടിഫിന്‍ ബോക്സ് കാലിയാക്കാം; കുട്ടികൾക്കുള്ള ഉച്ചഭക്ഷണം തയാറാക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
Mail This Article
ഭക്ഷണം കഴിക്കാൻ പൊതുവേ കുട്ടികൾക്കു മടിയാണ്. സ്കൂളിൽ കൊടുത്തു വിടുന്ന ടിഫിൻ ബോക്സ് പോയതു പോലെ തിരിച്ചു വരാറില്ലേ. അത് തടയാൻ കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ കൊടുക്കണം. എന്നു കരുതി ജങ്ക് ഫുഡ് കൊടുക്കരുത്. നല്ല ആരോഗ്യമുള്ള ഭക്ഷണങ്ങൾ വേണം കുട്ടികൾ കഴിക്കാൻ. കുട്ടികളുടെ ഭക്ഷണം എങ്ങനെ ആയിരിക്കണമെന്ന് അറിയാമോ?
കുട്ടികൾക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
∙പച്ചക്കറികൾ, പഴങ്ങൾ, പരിപ്പ്, പഞ്ചസാര അരി, ഗോതമ്പ് തുടങ്ങിയവ ഉൾപ്പെടുത്തുക.
∙വൈവിധ്യമാർന്ന ഭക്ഷണങ്ങൾ നൽകാൻ ശ്രദ്ധിക്കുക.
∙പാൽ, നെയ്യ്, തക്കാളി തുടങ്ങിയവ കുറച്ചു ഉപയോഗിക്കുക.
∙ഫ്രൈഡ് ഭക്ഷണങ്ങളും ഉയർന്ന സംസ്കരിച്ച ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക.
∙ഉയർന്ന സംസ്‌കരിച്ച ഭക്ഷണങ്ങൾ നൽകുന്നത് പരമാവധി പരിമിതപ്പെടുത്തുക.
സ്കൂളില്‍ ലഘുഭക്ഷണങ്ങൾ കൊടുത്തുവിടാറില്ലേ?
∙പഴങ്ങൾ, വെജ് സ്റ്റിക്ക്സ്, പനീർ, മുട്ട, നട്സ്, ഈന്തപ്പഴം തുടങ്ങിയവ ഉൾപ്പെടുത്താം.
∙ഷർബത്ത്, നാരങ്ങാ വെള്ളം പോലുള്ള പഴസാരങ്ങൾക്ക് മുൻഗണന നൽകുക.
∙ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ മാത്രം തയ്യാറാക്കി നൽകുക.
∙ ഫ്രൈഡ് സ്നാക്ക്സ്, ചിപ്സ്, പോലുള്ള പാക്കറ്റ് ഉത്പന്നങ്ങൾ, സോഡ, ബിസ്ക്കറ്റുകൾ തുടങ്ങിയവ പരമാവധി ഒഴിവാക്കുക.
ഇവ ശ്രദ്ധിക്കൂ
∙കുട്ടികളിൽ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവഗാഹം വളർത്തുക.
∙ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക.
∙എല്ലാ ദിവസവും കഴിയുംവിധം വൈവിധ്യമാർന്ന ഭക്ഷണങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് നൽകുകയും ആസ്വദിച്ചു കഴിപ്പിക്കുകയും ചെയ്യുക.
∙കുട്ടികളുടെ ലഞ്ച് ബോക്സ് വാട്ടർ ബോട്ടിലുകൾ തിരഞ്ഞെടുക്കുമ്പോൾ കഴിയുന്നതും സ്റ്റെയിൻലെസ് സ്റ്റീൽ, ഗ്ലാസ് എന്നിവകൊണ്ട് നിർമിച്ചതും കവർ ചെയ്തതോ ഇൻസുലേറ്റ് ചെയ്തതോ വൃത്തിയാക്കാൻ എളുപ്പമുള്ളതുമായവ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കഴിയുന്നതും പ്ലാസ്റ്റിക് ബോക്സുകൾ ഒഴിവാക്കുകയാണ് ഉചിതം.
കുട്ടികൾക്ക് ധാരാളം വെള്ളം നൽകാം
കുട്ടികൾ മതിയായ അളവിൽ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കുട്ടികൾ സദാ ഊർജ്ജസ്സ്വലരായിരിക്കുന്നതും നിരന്തരം കളികളിലേർപ്പെടുന്നതും അവരുടെ ശരീരത്തിലെ ജലാംശം എളുപ്പത്തിൽ നഷ്ടപ്പെടുത്തും. വ്യത്യസ്ത ഇടവേളകളിൽ ശുദ്ധജലം കുടിക്കുന്നത് ശീലമാക്കുക. ദിനംപ്രതി അവരുടെ ഹൈഡ്രേഷൻ നിലനിർത്തുന്നതിനും ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും വെള്ളം വളരെ അനിവാര്യമാണ്. അതുകൊണ്ട് രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികളൾ ആവശ്യത്തിന് ശുദ്ധ ജലം കുടിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പ്രോസെസ്സ് ചെയ്ത ശീതള പാനീയങ്ങൾ, ഉയർന്ന പഞ്ചസാര ഉള്ള പാനീയങ്ങൾ എന്നിവ പരമാവധി കുട്ടികൾക്ക് നൽകാതിരിക്കുക ഇവ പോഷകഹീനമാണ്.
കുട്ടികളുടെ വ്യായാമം മതിമറന്നുള്ള കളികളാണ്. കായികഇനങ്ങളിലും കളികളിലും ഏർപ്പെടുമ്പോഴാണ് കുട്ടികൾക്ക് നന്നായി വിശപ്പും ദാഹവും അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ കുട്ടികളെ ധാരാളം കളിക്കാൻ അനുവദിക്കുക. കളിയെ തുടർന്ന് ലഭിക്കുന്ന ഭക്ഷണം കുട്ടികൾ ഇഷ്ടത്തോടെ കഴിക്കും. കളിയുടെ ശേഷം പുഷ്ടികരമായ ഭക്ഷണം നൽകുന്നത് അവർക്കു കൂടുതൽ പോഷകഗുണങ്ങൾ ലഭിക്കാനുപകരിക്കും. മാത്രമല്ല ഇത് കുട്ടികളിൽ ദീർഘകാല ആരോഗ്യ ഗുണങ്ങൾ ഉറപ്പുവരുത്തുകായും ചെയ്യുന്നു. കൂടുതൽ കാൽസ്യം, വൈറ്റാമിൻ ഡി എന്നിവയുള്ള ആഹാരങ്ങൾ ഹാർമോണിയസ് വളർച്ചക്കും ബോൺ ഹെൽത്തിനും വളരെയധികം സഹായിക്കുന്നു. ഇങ്ങനെയൊരു പോഷക സമൃദ്ധമായ ഭക്ഷണക്രമം സ്കൂൾ പ്രായക്കാർക്ക് നല്ല ആരോഗ്യവും മനസ്സിന്റെ വികാസവും ഉറപ്പാക്കുന്നു.
(ലേഖകൻ ചൈൽഡ് അഡോളസെണ്ട് & റിലേഷൻഷിപ് കൗൺസിലർ ആണ്)