ADVERTISEMENT

ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ ഉൾപ്പെടെ ലക്ഷക്കണക്കിന് സൂക്ഷ്മാണുക്കൾ ചേർന്നതാണ് ഗട്ട് മൈക്രോബിയം അഥവാ ഉദരത്തിലെ സൂക്ഷ്മജീവികൾ. ദഹനവ്യവസ്ഥയിലുള്ള ഇവ ശരീരത്തിലെ വ്യത്യസ്ത പ്രവർത്തനങ്ങളായ ദഹനം, പ്രതിരോധ സംവിധാനത്തിന്റെ നിയന്ത്രണം, എന്തിനേറെ മാനസികാരോഗ്യത്തിൽ പോലും പ്രധാന പങ്കു വഹിക്കുന്നു. സന്തുലിതമായ ഒരു ഗട്ട് മൈക്രോബിയം ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. എന്നാൽ ചില ഭക്ഷണങ്ങൾ ഉദരത്തിലെ ഈ സൂക്ഷ്മാണുക്കളെ ദോഷകരമായി ബാധിക്കും. ഉദരത്തിലെ സൂക്ഷ്മാണുക്കൾക്കും ഉദരാരോഗ്യത്തിനും ദോഷം ചെയ്യുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.

∙സംസ്കരിച്ച ഭക്ഷണങ്ങള്‍
കൃത്രിമ മധുരങ്ങളും പ്രിസർവേറ്റീവുകളും അഡിറ്റീവുകളും ധാരാളമായി അടങ്ങിയവയാണ് സംസ്കരിച്ച ഭക്ഷണങ്ങൾ (processed foods) ഇവ ഉദരത്തിലെ ബാക്ടീരിയകളുടെ സന്തുലനം തടസ്സപ്പെടുത്തുകയും ഇൻഫ്ലമേഷനു കാരണമാകുകയും ചെയ്യും.ലേബലുകൾ നോക്കി ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുക. പ്രോസസ് ചെയ്യാത്ത ഭക്ഷണങ്ങൾ മാത്രം ഉപയോഗിക്കുക.


Representative image. Photo Credit:photohasan/Shutterstock.com
Representative image. Photo Credit:photohasan/Shutterstock.com

∙കൃത്രിമ മധുരങ്ങൾ
അസ്പാർട്ടേം, സുക്രാലോസ് തുടങ്ങിയ വസ്തുക്കൾ ഗ്ലൂക്കോസ് ഇൻടോളറൻസിനു കാരണമാകും. തേൻ, മേപ്പിൾ സിറപ്പ് മുതലായവ മിതമായ അളവിൽ ഉപയോഗിക്കാം. ഷുഗർഫ്രീ ഉൽപന്നങ്ങൾ, ഡയറ്റ് സോഡ മുതലായവയുടെ ഉപയോഗവും പരിമിതപ്പെടുത്താം.

∙റെഡ് മീറ്റ്
റെഡ് മീറ്റിന്റെ അമിതോപയോഗം ഉദരത്തിലെ ഉപദ്രവകാരികളായ ബാക്ടീരിയകളുടെ അളവു കൂട്ടുകയും ഇൻഫ്ലമേഷനു കാരണമാകുകയും ചെയ്യും. വല്ലപ്പോഴും മാത്രം റെഡ്മീറ്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണത്തിൽ കൂടുതലായി സസ്യ പ്രോട്ടീനുകളായ ബീൻസ്, പരിപ്പു വർഗങ്ങൾ, ടോഫു മുതലായവ ഉൾപ്പെടുത്താം.

∙വറുത്ത ഭക്ഷണങ്ങൾ
വറുത്ത ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പുകള്‍ അധികമായിരിക്കും. വറുത്ത ഭക്ഷണങ്ങൾ ഉപദ്രവകാരികളായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകുകയും ഇൻഫ്ലമേഷൻ വർധിപ്പിക്കുകയും ചെയ്യും. ബേക്കിങ്ങ്, ഫ്രില്ലിങ്ങ്, സ്റ്റീമിങ്ങ് തുടങ്ങിയ ആരോഗ്യകരമായ പാചകരീതികൾ തെരഞ്ഞെടുക്കാം. പാചകത്തിനായി ഒലിവ് ഓയിൽ പോലെ ആരോഗ്യകരമായ എണ്ണകൾ ഉപയോഗിക്കാം.

∙റിഫൈൻഡ് ഷുഗർ
മധുരത്തിന്റെ അമിതോപയോഗം ഉദരത്തിലെ ഉപദ്രവകാരികളായ ബാക്ടീരിയകളുടെ വളർച്ചയ്ക്കും കാരണമാകും. ഇത് ഡിസ്ബയോസിസിനും ഇൻഫ്ലമേഷനും ഇടയാക്കും. മധുരമുള്ള ലഘുഭക്ഷണങ്ങൾ, െഡസർട്ടുകൾ, പാനീയങ്ങൾ ഇവയുടെ ഉപയോഗം കുറച്ച് പകരം പഴങ്ങളും പ്രകൃതിദത്ത മധുരങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കാം.


Representative image. Photo Credit:OlegEvseev/istockphoto.com
Representative image. Photo Credit:OlegEvseev/istockphoto.com

∙മദ്യം
ഉദരത്തിലെ ബാക്ടീരിയകളുടെ അസന്തുലനത്തിന് മദ്യം കാരണമാകും. ഇൻഫ്ലമേഷൻ ഉണ്ടാക്കുകയും ചെയ്യും. മദ്യ ഉപയോഗം അമിതമാകാതെ ശ്രദ്ധിക്കാം. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാം.

∙പാലുൽപന്നങ്ങൾ
പാല്‍ അലർജി ഉള്ളവർക്ക് വയറിൽ അസ്വസ്ഥത ഉണ്ടാകാം. ഉദരത്തിലെ ബാക്ടീരിയകളുടെ അസന്തുലനത്തിനും കാരണമാകാം. ലാക്ടോസ് അടങ്ങിയിട്ടില്ലാത്ത പാലുൽപന്നങ്ങളോ, പാലുൽപന്നങ്ങൾക്കു പകരം ബദാം മിൽക്ക്, സോയ മിൽക്ക് തുടങ്ങിയവയോ ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്ക് ഉപയോഗിക്കാം.

∙ഗ്ലൂട്ടൻ
ഗ്ലൂട്ടൻ സെൻസിറ്റിവിറ്റിയോ സീലിയാക് ഡിസീസോ ഉള്ളവർക്ക് ഗ്ലൂട്ടൻ, ഇൻഫ്ലമേഷൻ ഉണ്ടാക്കും. ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാം. ഗ്ലൂട്ടൻ അടങ്ങിയിട്ടില്ലാത്ത ക്വിനോവ, അരി, മില്ലറ്റ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

∙ആന്റിബയോട്ടിക്സ്
ഭക്ഷണമില്ലെങ്കിലും ആന്റിബയോട്ടിക്സിന്റെ തുടർച്ചയായ ഉപയോഗം, ഉദരത്തിലെ സൂക്ഷ്മാണുക്കളെ തടസ്സപ്പെടുത്തുകയും പ്രയോജനകരമായ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം മാത്രം ആന്റിബയോട്ടിക്കുകൾ കഴിക്കുക. ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക് കഴിക്കുമ്പോൾ പ്രോബയോട്ടിക്സ് കൂടി കഴിക്കുക.

∙കൊഴുപ്പു കൂടിയ ഭക്ഷണം
അനാരോഗ്യകരമായ കൊഴുപ്പുകൾ പ്രത്യേകിച്ച് പൂരിത കൊഴുപ്പുകളും ട്രാൻസ്ഫാറ്റുകളും കൂടുതലടങ്ങിയ ഭക്ഷണം സൂക്ഷ്മാണുക്കളുെട എണ്ണം കുറയ്ക്കുകയും ഉപദ്രവകാരികളായ ബാക്ടീരിയകളുടെ എണ്ണം കൂട്ടുകയും ചെയ്യും. വെണ്ണപ്പഴം, നട്സ്, സീഡ്സ്, ഒലിവ് ഓയിൽ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രോസസ് ചെയ്ത ഭക്ഷണങ്ങളില്‍ കാണുന്ന ട്രാൻസ്ഫാറ്റുകളുടെ ഉപയോഗം കുറയ്ക്കാം.
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുക വഴി ഉദരത്തിലെ സൂക്ഷ്മാണുക്കളുടെ സന്തുലനം നിലനിർത്താനാകും.

English Summary:

Boost Your Digestive Health: Avoid These 9 Foods That Harm Gut Bacteria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com