വിഷാംശം നീക്കാനും മെലിയാനും ഇതു മതി, മുളങ്കൂമ്പിന് ഇത്രയും ഗുണങ്ങളോ? അറിയാൻ വൈകി!
Mail This Article
മുളങ്കൂമ്പിന് ഔഷധഗുണങ്ങൾ ഏറെയാണ്. ഫ്രഷ് ആയും പുളിപ്പിച്ചും കാനുകളിൽ ആയും മുളങ്കൂമ്പ് ലഭ്യമാണ്. തീർച്ചയായും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ്.
∙ഹൃദയത്തിന്
മുളങ്കൂമ്പിൽ ഫൈറ്റോസ്റ്റെറോളുകളും ഫൈറ്റോ ന്യൂട്രിയന്റുകളും ധാരാളമുണ്ട്. ഇവ ധമനികളിലെ തടസ്സം നീക്കുകയും ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യും. വേവിച്ചോ പുളിപ്പിച്ചോ ഇതുപയോഗിക്കാം. ഹൃദ്രോഗികൾ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും മുളങ്കൂമ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
∙രോഗപ്രതിരോധശക്തി
വൈറ്റമിനുകളുടെയും ധാതുക്കളുടെയും കലവറയാണിത്. രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ മുളങ്കൂമ്പ് സഹായിക്കും. തണുപ്പുകാലത്ത് ഇതുപയോഗിക്കുന്നത് ബാക്ടീരിയൽ വൈറൽ അണുബാധകളിൽ നിന്ന് സംരക്ഷണമേകും.
∙ശരീരഭാരം കുറയ്ക്കും
കാലറി കുറഞ്ഞ മുളങ്കൂമ്പ്, ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഒരു കപ്പ് മുളങ്കൂമ്പിൽ 13 കാലറിയും അര ഗ്രാം കൊഴുപ്പും മാത്രമേ അടങ്ങിയിട്ടുള്ളൂ. ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയതിനാൽ ദഹനത്തിനു സഹായകം, ഏറെ നേരം വയർ നിറഞ്ഞ തോന്നലുണ്ടാക്കാനും ഇത് സഹായിക്കും.
∙വിഷഹാരി
പാമ്പിൻ വിഷം, തേൾ, മറ്റ് വിഷമുള്ള ജീവികൾ കടിച്ചാലുണ്ടാകുന്ന വിഷം തുടങ്ങിയവയ്ക്ക് മുളങ്കൂമ്പ് ജ്യൂസ് ഫലപ്രദമാണ്. ആയുർവേദം അനുസരിച്ച് മുളങ്കൂമ്പ് ജ്യൂസ് കുടിക്കുന്നതും മുറിവിൽ പുരട്ടുന്നതും വിഷാംശങ്ങളെ നീക്കാൻ സഹായിക്കും.
∙ശ്വാസകോശത്തിന്റെ ആരോഗ്യം
മുളങ്കൂമ്പിൽ ധാരാളം വൈറ്റമിനുകളും മറ്റ് സംയുക്തങ്ങളും ഉണ്ട്. ഇവ ശ്വാസകോശത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നു.
∙ഗർഭിണികൾക്ക്
ചൈനീസ് പാരമ്പര്യവൈദ്യം അനുസരിച്ച് ഗർഭിണികൾ ചെറിയ അളവിൽ മുളങ്കൂമ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രസവം എളുപ്പമാക്കാൻ ഗർഭത്തിന്റെ അവസാന ഘട്ടത്തിൽ വൈദ്യനിർദേശപ്രകാരം മാത്രം ഇത് കഴിക്കാൻ ശ്രദ്ധിക്കുക.
∙രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
ഇനുലിൻ എന്ന നാരുകൾ മുളങ്കൂമ്പിൽ അടങ്ങിയിട്ടുണ്ട്. ഇത് ഗ്ലൂക്കോസിന്റെ ആഗിരണം സാവധാനത്തിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. മുളങ്കൂമ്പിന്റെ പതിവായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.