ADVERTISEMENT

വിഷാദരോഗവും ആത്മഹത്യ ചിന്തകളുമായി ബന്ധപ്പെട്ടിരിക്കുന്നതായും ശാസ്‌ത്ര വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഇതിന്റെ തോത്‌ കൂടുതലാണെന്നും അടുത്തിടെ കോളജ്‌ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. ഡല്‍ഹി കേന്ദ്രഭരണ പ്രദേശത്തെ വിവിധ കോളജുകളിലെ 200 വിദ്യാര്‍ഥികളിലാണ്‌ ഗവേഷണം നടത്തിയത്‌.
ഇതില്‍ 100 പേര്‍(50 ആണ്‍കുട്ടികളും 50 പെണ്‍കുട്ടികളും) ശാസ്‌ത്ര വിദ്യാര്‍ഥികളും 100 പേര്‍(50 ആണ്‍കുട്ടികളും 50 പെണ്‍കുട്ടികളും) സാമൂഹിക ശാസ്‌ത്ര വിദ്യാര്‍ഥികളുമായിരുന്നു. ബെക്‌ ഡിപ്രഷന്‍ ഇന്‍വെന്ററി ടൂള്‍ ഉപയോഗിച്ചാണ്‌ ഈ വിദ്യാര്‍ഥികളിലെ വിഷാദരോഗത്തിന്റെ ആഴമളന്നത്‌. ഇവരിലെ ആത്മഹത്യ ചിന്തകളുടെ നിരക്കും പരിശോധിക്കപ്പെട്ടു. പിയേഴ്‌സണ്‍ കോറിലേഷന്‍ എന്ന രീതി ഉപയോഗിച്ചാണ്‌ വിഷാദത്തിന്റെ നിരക്കും ആത്മഹത്യ ചിന്തകളുമായുള്ള ബന്ധം പരിശോധിച്ചത്‌.

ഇതില്‍ നിന്ന്‌ ശാസ്‌ത്ര വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ വിഷാദരോഗത്തിന്റെയും ആത്മഹത്യ ചിന്തകളുടെയും തോത്‌ ഉയര്‍ന്നിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. നല്ല റാങ്ക്‌ മേടിക്കാന്‍ വാശിയേറിയ മത്സരം നടക്കുന്നതും മറ്റ്‌ പലതരം മത്സരപരീക്ഷകളില്‍ പങ്കെടുക്കേണ്ട സാഹചര്യങ്ങളുമൊക്കെയാണ്‌ ശാസ്‌ത്ര വിദ്യാര്‍ഥികളിലെ വിഷാദരോഗം ഉയര്‍ത്തുന്നതെന്ന്‌ റിപ്പോര്‍ട്ട്‌ അനുമാനിക്കുന്നു.
വിഷാദത്തിന്റെ തോത്‌ വര്‍ദ്ധിക്കുന്നത്‌ ആത്മഹത്യ ചിന്തകളും വര്‍ദ്ധിപ്പിക്കുമെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ്‌ സയന്റിഫിക്ക്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ എന്‍ജിനീയറിങ്‌ ഡവലപ്‌മെന്റിലാണ്‌ ഗവേഷണ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

English Summary:

Alarming Study Reveals Higher Depression and Suicide Risk Among Science Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com