ADVERTISEMENT

സ്ത്രീയും പുരുഷനും ഒരുപോലെ ആസ്വദിക്കാനാവുമ്പോഴാണ് ലൈംഗികത പൂര്‍ണതയില്‍ എത്തുന്നത്. ശരീരത്തിനും മനസ്സിനും സന്തോഷം നല്‍കുന്ന ലൈംഗികത ചിലപ്പോള്‍ അപകടകരവുമാണ്. ആരും അധികം ചിന്തിക്കാറില്ലെങ്കിലും അങ്ങനെയൊരു വശം കൂടി ലൈംഗികതയ്ക്കുണ്ട്. 

സെക്സിനിടയില്‍ ഒഴിവാക്കേണ്ടതോ, അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതോ ആയ ചില സംഗതികളുണ്ട്. നിസ്സാരമെന്നു കരുതുന്ന പല കാര്യങ്ങളും ചിലപ്പോൾ വലിയ പ്രശ്നങ്ങളിലേക്ക് നയിക്കാം. അത് എന്തൊക്കെയെന്നു നോക്കാം.

ചെറിയ മുറിവുകള്‍
ലൈംഗികബന്ധത്തിനിടയില്‍ സ്ത്രീയ്ക്കോ പുരുഷനോ മുറിവുകള്‍ സംഭവിക്കാം. ദീര്‍ഘനേരം നീണ്ടു നില്‍ക്കുന്ന സംയോഗവേളകളിലോ ലൂബ്രിക്കേഷൻ കുറയുന്നത് മൂലമോ ചിലപ്പോള്‍ ഇത്തരം മുറിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മുറിവ് വേഗത്തില്‍ ഉണങ്ങണമെങ്കിൽ കുറച്ചു ദിവസത്തേക്ക് ലൈംഗികബന്ധം ഒഴിവാക്കണം.

കിടപ്പുമുറി അല്ലാത്ത ഇടങ്ങളിലാണ് ലൈംഗിക ബന്ധത്തിന് തയാറെടുക്കുന്നതെങ്കിൽ വൃത്തിയുള്ള സ്ഥലമാണെന്ന് ഉറപ്പുവരുത്തണം. പരുക്കൻ പ്രതലം ശരീരത്തിൽ മുറിവുകളും പാടുകളും ഉണ്ടാക്കും.  ‌

ലിംഗത്തിന് ഒടിവ് 
സെക്സിലെ ഏറ്റവും അപകടകരമായ അവസ്ഥയാണ് ഇത്. തെറ്റായ പൊസിഷൻ സ്വീകരിക്കുന്നതാണ് ഇതിനു കാരണം. ലൈംഗികബന്ധസമയത്ത് രക്തപ്രവാഹം മൂലമാണ് ലിംഗം വികസിക്കുന്നത്. ലിംഗത്തില്‍ എല്ലുകള്‍ ഇല്ല. അതുകൊണ്ട് തന്നെ തെറ്റായ പൊസിഷനുകള്‍ അപകടം ക്ഷണിച്ചു വരുത്തും. കഠിനമായ വേദനയാണ് ഒരു ലക്ഷണം. ഉടൻ ഡോക്ടറിനെ സമീപിക്കുക.

പുകച്ചില്‍ 
ലൈംഗികബന്ധത്തിനു ശേഷം ലിംഗത്തിലോ യോനിയിലോ പുകച്ചില്‍ ചിലര്‍ക്ക് അനുഭവപ്പെടാം. യോനിയില്‍ ആവശ്യത്തിനു ലൂബ്രിക്കേഷന്‍ ഇല്ലെങ്കിലും ഇതുണ്ടാകും. ഇവിടെയാണ്‌ ഫോര്‍പ്ലേയുടെ ആവശ്യകത. സാവധാനം ഇരുവരും നല്ല മൂഡിലേക്ക് വന്നശേഷം സെക്സില്‍ ഏര്‍പെട്ടാല്‍ ഈ പ്രശ്നം പരിഹരിക്കാം.

Representative Image. Photo Credit : Selfmade studio/Shutterstock.com
Representative Image. Photo Credit : Selfmade studio/Shutterstock.com

മൂത്രാശയ അണുബാധ
സെക്സിനു ശേഷം മൂത്രാശയ രോഗങ്ങൾ സ്ത്രീകളിൽ പൊതുവേ ധാരാളമായി കണ്ടുവരാറുണ്ട്. വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗികബന്ധത്തിന് മുൻപും ശേഷവും മൂത്രമൊഴിക്കുന്നതും ലൈംഗികാവയവം കഴുകുന്നതും അണുബാധയുടെ സാധ്യത കുറയ്ക്കും.

ലിംഗത്തിലെ ചുവപ്പ് പാടുകള്‍ 
ചിലപ്പോള്‍ സെക്സിനു ശേഷം പുരുഷന്മാര്‍ക്ക് ഈ പ്രശ്നം ഉണ്ടാകാം. ലിംഗത്തിലെ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന കപ്പിലെറി ഹെമറെജ് ആണ് ഇതിനു കാരണമാകുന്നത്. ആവശ്യത്തിനു വിശ്രമം എടുത്ത ശേഷവും ഈ പ്രശ്നം അലട്ടിയാല്‍ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങേണ്ടത് അത്യാവശ്യമാണ്. 

യോനിയിലോ ലിംഗത്തിലോ ദിവസങ്ങളായി വേദന ഉണ്ടായാൽ തീർച്ചയായും വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

English Summary:

Tips to avoid Danger During sex

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com