കുടവയർ കുറയ്ക്കാൻ ഇത്രയും വഴികളോ? ഒരാഴ്ച കൊണ്ട് വ്യത്യാസം അറിയാം
Mail This Article
ഒരാഴ്ച കൊണ്ട് കുടവയർ കുറയ്ക്കുകയോ? കേൾക്കുമ്പോൾ ഇതു സാധ്യമോ എന്ന് തോന്നാം. എങ്കിലും കൃത്യമായ, ശരിയായ, ഇടപെടലിലൂടെ ഒരാഴ്ച കൊണ്ട് കുടവയർ കുറയ്ക്കാൻ സാധിക്കും. പല കാരണങ്ങൾ കൊണ്ട് ഒരു വ്യക്തിയുടെ വയർ വലുതായിരിക്കാം. കാരണം കണ്ടു പിടിക്കുന്നതാണ് പ്രധാനം. സാധാരണയായുള്ള കുടവയർ ആണെങ്കിൽ ഒരു ആഴ്ച കൊണ്ടു തന്നെ കുറഞ്ഞു തുടങ്ങും. ഈ കാര്യങ്ങൾ സ്ഥിരമായി ചെയ്താൽ വലിയ മാറ്റം ഉണ്ടാകുമെന്ന് ഉറപ്പ്. ജീവിതശൈലിയിലെ ചെറിയ ചില മാറ്റങ്ങളിലൂടെ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും ബ്ലോട്ടിങ് തടയാനും ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.
ഏഴുദിവസം കൊണ്ട് വയർ കുറയ്ക്കാൻ എങ്ങനെ സാധിക്കും എന്നറിയാം
∙വ്യായാമം
ഉദരവ്യായാമമായ ക്രഞ്ചസ് ചെയ്യുന്നത് കുടവയർ കുറയ്ക്കാൻ ഏറെ ഗുണം ചെയ്യും. റെക്റ്റസ് അബ്ഡോമിനിസ് പേശിയെ ലക്ഷ്യമാക്കുന്ന ഇത് സൗന്ദര്യപരമായി മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്. സിക്സ്പായ്ക്ക് ലക്ഷ്യം വയ്ക്കുന്നവർ ഈ വ്യായാമം ശീലമാക്കാറുണ്ട്. ഇത് നമ്മുടെ പോസ്ചർ മെച്ചപ്പെടുത്തുന്നതോടൊപ്പം നടുവേദന അകറ്റാനും സഹായിക്കും. ശാരീരികപ്രവർത്തനങ്ങളിൽ തടസ്സമില്ലാതെ ഏർപ്പെടാനും ഈ വ്യായാമം ചെയ്യുന്നതിലൂടെ സാധിക്കും.
∙നിവർന്നു കിടക്കുക. മുട്ടു മടക്കി പാദം തറയിൽ മുട്ടിക്കുക. കൈകൾ നെഞ്ചിനു കുറുകെയോ തലയ്ക്കു പുറകിൽ സപ്പോർട്ട് ആയോ പിടിക്കുക. തറയിൽ നിന്നും തോളുകൾ ഉയർത്തുക. ഈ സമയം പേശികളെ മുറുക്കുക. ഈ സമയം നടുവ് തറയിൽ അമർന്നു തന്നെയിരിക്കണം. തല ഉയർത്തുമ്പോൾ ഉച്ഛ്വസിക്കുക. പേശികളെ ഫോക്കസ് െചയ്യുക. തിരിച്ച് പഴയ പൊസിഷനിലേക്കെത്തുമ്പോൾ ശ്വസിക്കുക.
ക്രഞ്ചസ് ചെയ്യുന്നത് റെക്റ്റസ് അബ്ഡൊമിനസ് പേശിയെ ആക്റ്റിവേറ്റ് ചെയ്യും എന്നു കോർസ്ട്രെങ്തനിങ്ങിന് ഏറ്റവും ഫലപ്രദമായ വ്യായാമങ്ങളിലൊന്നാണിതെന്നും ‘സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് റിസർച്ച്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
∙നാരുകൾ
കുടവയർ ഇല്ലാതാക്കാൻ സഹായിക്കുന്ന മികച്ച ഒരു പോഷകമാണ് നാരുകൾ. ഇത് ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും കലോറി ഉള്ളിലെത്തുന്നത് കുറയ്ക്കുകയും ചെയ്യും. ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. സോല്യുബിൾ ഫൈബർ, ഉദരത്തിൽ ജെൽ പോലുള്ള ഒരു വസ്തു ആകുകയും ഇത് ദഹനം സാവധാനത്തിലാക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
ആപ്പിൾ, പെയർ, ബെറി തുടങ്ങിയ പഴങ്ങൾ, ബ്രൊക്കോളി, കാരറ്റ് തുടങ്ങിയ പച്ചക്കറികൾ, ബീൻസ്, പരിപ്പ്, കടല തുടങ്ങിയവ ഓട്സ് ക്വിനോവ, മില്ലറ്റ് തുടങ്ങിയ മുഴുധാന്യങ്ങൾ ഇവയിലെല്ലാം നാരുകൾ ധാരാളമുണ്ട്.
ദിവസം 10 ഗ്രാം എന്ന തോതിൽ ഭക്ഷണത്തിൽ നാരുകളുടെ അളവ് കൂട്ടുകയാണെങ്കിൽ കുടവയർ ഗണ്യമായി കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷണരീതിയിൽ കാര്യമായ മാറ്റം വരുത്താതെ തന്നെ കൂടുതൽ നാരുകൾ ഉൾപ്പെടുത്തുക വഴി പരന്ന വയർ സ്വന്തമാക്കാൻ സാധിക്കും.
∙പൊട്ടാസ്യം
ബ്ലോട്ടിങ് അഥവാ വയറു കമ്പിക്കൽ പലർക്കും ഉണ്ടാകാറുണ്ട്. ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാനും വാട്ടർ റിറ്റൻഷനും ബ്ലോട്ടിങ്ങും തടയാനും പൊട്ടാസ്യം സഹായിക്കുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം, മധുരക്കിഴങ്ങ്, പച്ചച്ചീര, വെണ്ണപ്പഴം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
∙ഗ്രീൻ ടീ
ഗ്രീൻ ടീ കൊഴുപ്പിനെ അലിയിച്ചു കളയാൻ സഹായിക്കും. കറ്റേച്ചിനുകൾ എന്ന ആന്റി ഓക്സിഡന്റുകൾ ഗ്രീൻടീയിലുണ്ട്. ഇവ ഉപാപചപ്രവർത്തനം വർധിപ്പിക്കുകയും കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും. വ്യായാമം ചെയ്യുമ്പോൾ പ്രത്യേകിച്ച് കൊഴുപ്പിനെ ബേണ്‍ െചയ്യാൻ ഗ്രീൻ ടീ സഹായിക്കും എന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഉപാപചയ നിരക്ക് 4 ശതമാനം വർധിപ്പിക്കാനും കൂടുതൽ കലോറി കത്തിച്ചു കളയാനും ഗ്രീൻടീക്കു കഴിയും. ദിവസം 2–3 കപ്പ് ഗ്രീൻ ടീ കുടിക്കാം.
∙ഇഞ്ചി
ഇഞ്ചി, ദഹനം മെച്ചപ്പെടുത്തുകയും വയറിന്റെ കനം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇൻഫ്ലമേഷൻ കുറയ്ക്കാനും ഉദരപേശികളെ റിലാക്സ് ചെയ്യിക്കാനും ഇത് സഹായിക്കുന്നു. ചൂടുവെള്ളത്തിൽ ഇഞ്ചി ചേർത്ത് കുടിക്കാം. ഭക്ഷണത്തിൽ രുചി കൂട്ടാനായും ഇഞ്ചി ചേർക്കാം. ഇഞ്ചിക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.