ADVERTISEMENT

ചർമത്തിൽ കാണപ്പെടുന്ന ചെറിയ വളർച്ചകളാണ് പാലുണ്ണി (skin tags). സാധാരണ നിരുപദ്രവകാരികളായ ഇവ കാൻസറിനു കാരണമാകുമോ എന്ന സംശയവും പലർക്കുമുണ്ട്. പാലുണ്ണി ഉണ്ടാകാനുള്ള കാരണങ്ങൾ, ലക്ഷണങ്ങൾ, അപകടസാധ്യതകൾ ഇവയെ അറിയാം. ഒപ്പം ഇവ തടയാനും നീക്കം ചെയ്യാനുമുള്ള മാർഗങ്ങളെന്തൊക്കെ എന്നു നോക്കാം. 

എന്താണ് പാലുണ്ണി?
ചർമത്തിൽ നിന്നു തൂങ്ങി നിൽക്കുന്ന ചെറുവളർച്ചകളാണ് അക്രോകോർഡോൺസ് അഥവാ ക്യൂട്ടേനിയസ് പാപ്പിലോമ എന്നു വിളിക്കുന്ന പാലുണ്ണി. ചർമത്തിൽ മടക്കുകൾ ഉള്ളയിടങ്ങളിൽ അതായത് കഴുത്തിൽ, കക്ഷം, നാഭീപ്രദേശം, കൺപോളകൾ എന്നിവിടങ്ങളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. ചർമത്തിന്റെ നിറമോ അൽപം ഇരുണ്ട നിറമോ ആയിരിക്കും ഇവയ്ക്ക്. 

Representational Image. Image Credit:peakSTOCK/istockphoto.com
Representational Image. Image Credit:peakSTOCK/istockphoto.com

കാരണങ്ങൾ
പാലുണ്ണി ഉണ്ടാകാനുള്ള കൃത്യമായ കാരണം ഇന്നും വ്യക്തമല്ല. എന്നാൽ ചില ഘട്ടങ്ങൾ ഇവയുടെ വളർച്ചയ്ക്ക് കാരണമാകും. 
∙പ്രായമാകൽ– അൻപതുവയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഇത് വളരെ സാധാരണമാണ്. 
∙പാരമ്പര്യം – കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഇത് വരാൻ സാധ്യത കൂടും. 
∙പൊണ്ണത്തടി – അമിതഭാരം ചർമത്തിന് അസ്വസ്ഥതയുണ്ടാക്കുന്നതു കാരണം.
പ്രമേഹം – ഇൻസുലിൻ പ്രതിരോധവും രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവും.
∙ഉരസൽ – ചർമം തിരുമ്മുന്നതു മൂലമോ വസ്ത്രങ്ങൾ മൂലമോ.

പാലുണ്ണിയിൽ അർബുദ വളർച്ച ഉണ്ടാകുമോ?
അപൂർവമായി പാലുണ്ണി, അർബുദ വളർച്ചയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പലപ്പോഴും ഇവ അപകടകാരിയല്ല. പാലുണ്ണിയിൽ പുതിയ വളർച്ചയോ മാറ്റങ്ങളോ ഉണ്ടാവുകയാണെങ്കിൽ ശ്രദ്ധിക്കണം. 

ഈ മാറ്റങ്ങൾ ശ്രദ്ധിക്കാം
ചില ലക്ഷണങ്ങൾ കണ്ടാൽ ഒരു ചർമരോഗവിദഗ്ധനെ കാണാൻ മറക്കരുത്. 
∙പാലുണ്ണിയുടെ ആകൃതിയിൽ വ്യത്യാസമോ വളർച്ചയോ കണ്ടാല്‍.
∙പെട്ടെന്ന് പാലുണ്ണിയുടെ നിറം ഇരുണ്ടതാകുകയോ ഇളം നിറമാകുകയോ ചെയ്താൽ.
∙പാലുണ്ണിയിൽ നിന്ന് പെട്ടെന്നോ ഇടയ്ക്കിടയോ രക്തം വന്നാൽ.
∙വേദനയുണ്ടായാൽ.
∙പാലുണ്ണി വളർന്ന് വലുപ്പം കൂടിയാൽ. 

എങ്ങനെ തടയാം?
പാലുണ്ണി ഉണ്ടാകുന്നതു തടയാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
∙ഉരസൽ കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം. 
∙അസ്വസ്ഥത കുറയ്ക്കാൻ ചർമം വരണ്ടു പോകാതെ ചർമത്തിൽ ഈർപ്പം നിലനിർത്തുന്നു. 
∙ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കാം.
∙രക്തചംക്രമണവും ആരോഗ്യവും മെച്ചപ്പെടുത്താൻ വ്യായാമം പതിവാക്കാം.

പാലുണ്ണി നീക്കം ചെയ്യൽ
പാലുണ്ണി അസ്വസ്ഥത ഉണ്ടാക്കുകയാണെങ്കിൽ അവയെ നീക്കം ചെയ്യാൻ മാർഗങ്ങളുണ്ട്. 
∙ക്രൈറ്റോതെറാപ്പി – പാലുണ്ണിയെ ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് മരപ്പിക്കുക.
∙സർജറിയിലൂടെ നീക്കം ചെയ്യുക (Excision).
∙ചുവടിൽ കെട്ടിട്ടു കൊടുക്കുക (Ligation).
ഒരു ചർമരോഗവിദഗ്ധനെ കണ്ട് മികച്ച മാർഗം ഉപയോഗിച്ച് പാലുണ്ണി നീക്കം ചെയ്യാം.

English Summary:

Skin Tag Removal: Safe and Effective Options Explained.Safe and Effective Treatment Options Explained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com