ADVERTISEMENT

വീട് നവീകരിക്കാൻ വേണ്ട സാധനങ്ങൾ വാങ്ങാൻ നൂറു കടകളിൽ കയറിയിറങ്ങിയാലും മനസ്സിന് ഇണങ്ങിയവ തന്നെ ലഭിക്കണമെന്നില്ല. എന്നാൽ ആഗ്രഹിക്കുന്നതിനുമപ്പുറം ഗുണമേന്മയുള്ള വസ്തുക്കൾ കുറഞ്ഞ വിലയിൽ വീട്ടിലിരുന്ന് വാങ്ങാനായാലോ!.. അതിനുള്ള അവസരമാണ് ആമസോൺ തുറന്നു വയ്ക്കുന്നത്.

ഫിക്സ്ച്ചറുകൾ, വോൾ പെയിന്റുകൾ, വോൾ പേപ്പറുകൾ തുടങ്ങി വീടിനു മോടി കൂട്ടാൻ വേണ്ടത് എന്തും ഏതും ആമസോണിലുണ്ട്. അകത്തളത്തിന്റെ ഡിസൈനിങ്ങിനും തീമിനും ഏറ്റവും അനുയോജ്യമായത് തന്നെ ആയിരക്കണക്കിന് ഉൽപന്നങ്ങളിൽ നിന്നും തിരഞ്ഞെടുക്കാനാവും എന്നതാണ് മേന്മ.

ബജറ്റിന് ഒത്ത രീതിയിൽ ബ്രാൻഡഡും അല്ലാത്തവയുമായ ഉൽപന്നങ്ങളിൽ നിന്നും ആവശ്യമുള്ളവ തിരഞ്ഞെടുക്കാം. ലൈറ്റ് ഫിക്സ്ച്ചറുകൾ, പ്ലമിങ് ഫിക്സ്ച്ചറുകൾ തുടങ്ങിയവയെല്ലാം മിതമായ നിരക്കിൽ സ്റ്റോറിലുണ്ട്. അകത്തളത്തിന്റെ മനോഹാരിത വർധിപ്പിക്കാനായി ആയിരക്കണക്കിന് അലങ്കാര വസ്തുക്കളും ഒരുക്കിയിരിക്കുന്നു. വ്യത്യസ്ത ടെക്സ്ചറുകളും ഡിസൈനുകളും ഉള്ള വോൾ - ഫ്ലോർ പേപ്പറുകൾക്ക് 150 രൂപ മുതലാണ് വില. 88 ശതമാനം വരെ ഓഫറും ലിമിറ്റഡ് ടൈം ഡീലുകളും ഉൽപന്നങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.

decor

സെറ, ജാഗ്വാർ, ഹിൻഡ് വെയർ, മാർക്കോവെയർ തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ പ്ലമിങ് ഫിക്സ്ചറുകൾ ആമസോൺ സ്റ്റോറിൽ നിന്നും മികച്ച ഓഫറുകളിൽ സ്വന്തമാക്കാം. വീട് വൃത്തിയാക്കൽ എളുപ്പമാക്കുന്ന, മടക്കി ഉപയോഗിക്കാവുന്ന ഡസ്റ്ററുകൾ, കാർപെറ്റ് ബ്രഷുകൾ, ബ്രഷ് വിത്ത് വൈപ്പറുകൾ, സ്പിൻ മോപ്പ് തുടങ്ങി ക്ലീനിങ് ഉൽപന്നങ്ങളുടെ നീണ്ട നിരയും ഉൾപ്പെടുത്തിയിട്ടുണ്ട്. വോൾ ഹുക്കുകൾ, ഫ്രെയിം ഹുക്കുകൾ, കീ ഹോൾഡറുകൾ, ഫ്ലോർ മാറ്റുകൾ, ലിവിങ് റൂമിനും കിടപ്പുമുറികൾക്കുമായി പ്രത്യേകം തയാറാക്കിയ കാർപെറ്റുകൾ തുടങ്ങിയവയും അകത്തളത്തിന്റെ നിറത്തിനും ഡിസൈനിങ്ങിനും ചേർന്നു പോകുന്ന വിധത്തിൽ തിരഞ്ഞെടുക്കാം.

ലാമ്പ് ഷെയ്ഡുകൾ, കാൻഡിൽ ഹോൾഡറുകൾ, വോൾ ഡെക്കർ ഉൽപന്നങ്ങൾ, കൃത്രിമ പ്ലാന്റുകൾ, ലൈവ് ഇൻഡോർ പ്ലാന്റുകൾ, ശിൽപങ്ങൾ, പെയിന്റിങ്ങുകൾ, ആർട്ട് വർക്കുകൾ തുടങ്ങിയവയെല്ലാം ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 50000ത്തിനു മുകളിൽ വിലയുള്ള ഷാൻലിയറുകൾ വരെ ഡെക്കർ വിഭാഗത്തിൽ ഉൾപ്പെടുന്നു. എൽഇഡി ഷാൻലിയർ ലാമ്പുകൾ 90 ശതമാനം വരെ വിലക്കുറവിലാണ് ആമസോൺ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ഉയർന്ന വിലയുള്ള ഉൽപന്നങ്ങൾക്ക് ഇഎംഐ സൗകര്യവും ലഭ്യമാണ്.

English Summary:

Onam Decor Big Offer Sale on Amazon

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com