അടുക്കള സൂപ്പറാക്കാം; കിച്ചൻ ഉൽപന്നങ്ങൾക്ക് ആമസോണിൽ ഇപ്പോൾ ഗംഭീര ഓഫറുകൾ

Mail This Article
വീടിന്റെ ഐശ്വര്യമാണ് അടുക്കള. തിരക്കിട്ട പുതിയകാലത്ത് അധികസമയം അടുക്കളയിൽ ചെലവഴിക്കാൻ ആർക്കും താൽപര്യം ഉണ്ടാവുകയില്ല. അതിനാൽ അടുക്കളജോലികൾ വേഗം തീർക്കാൻ സഹായിക്കുന്ന കിച്ചൻ ഉൽപന്നങ്ങൾക്ക് വലിയ ഡിമാൻഡാണ്. ഇത്തരം കിച്ചൻ ഉൽപന്നങ്ങളുടെ വൻ ശേഖരമാണ് ആമസോൺ ഒരുക്കിയിരിക്കുന്നത്.
പാചകം ഇഷ്ടപ്പെടുന്നവർക്കും അടുക്കളയിൽ അധികം സമയം ചെലവിടാൻ സാധിക്കാത്തവർക്കും സ്റ്റൈലിഷായി അടുക്കള ഒരുക്കിവയ്ക്കാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം ഉപയോഗപ്രദമായ ആയിരക്കണക്കിന് ഉൽപന്നങ്ങൾ ആമസോൺ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.
ശരിയായ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പാചകം ആയാസരഹിതമാക്കും. അതിനായി ആമസോൺ സ്റ്റോറിലെ ഉയർന്ന നിലവാരമുള്ള കുക്ക് വെയറുകളുടെ വിപുലമായ ശ്രേണിയിൽ നിന്നും ആവശ്യാനുസരണം ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ദീർഘകാലം ഈടുനിൽക്കുന്ന ഗുണനിലവാരമുള്ള ബ്രാൻഡഡ് നോൺസ്റ്റിക് - സ്റ്റെയിൻലെസ് സ്റ്റീൽ കുക്ക് വെയർ സെറ്റുകൾ, കാസ്റ്റ് അയൺ -നോൺ സ്റ്റിക്ക് അലുമിനിയം കുക്ക് വെയർ സെറ്റുകൾ, ഡിന്നർ സെറ്റുകൾ, പാത്രങ്ങൾ തുടങ്ങി ഏതുതരം അടുക്കളയ്ക്കും അനുയോജ്യമായ ഉൽപന്നങ്ങളാണ് ആമസോൺ സ്റ്റോറിൽ ഉള്ളത്.

വെജിറ്റബിൾ ചോപ്പറുകൾ, സ്ലൈസറുകൾ, കറി കത്തികൾ, കട്ടിങ് ബോർഡുകൾ തുടങ്ങി ഫോർ ബർണർ ബ്രാൻഡഡ് ഗ്യാസ് സ്റ്റൗവും ഓട്ടോ ക്ലീൻ ചിമ്നിയും അടക്കം അടുക്കളയിൽ വേണ്ട എന്തും ഏതും ആമസോണിൽ കണ്ടെത്താൻ കഴിയും.
അടുക്കളയെ സ്മാർട്ട് ഇടമാക്കി മാറ്റാൻ അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിച്ചിരിക്കുന്ന അടുക്കള ഉപകരണങ്ങളും സ്റ്റോറിലുണ്ട്. ഡിഷ് വാഷറുകൾ, ഇലക്ട്രിക് കെറ്റിൽ, എയർ ഫ്രയറുകൾ, ഫുഡ് പ്രോസസറുകൾ തുടങ്ങി ആഹാര പാക്കറ്റുകൾ സീൽ ചെയ്തു വയ്ക്കാൻ ഉപയോഗിക്കുന്ന റീചാർജബിൾ മിനി സീലിങ് മെഷീൻ വരെ ഇതിൽ ഉൾപ്പെടുന്നു. അടുക്കള വൃത്തിയാക്കുന്നതിനും സ്റ്റോറേജിനുമായി വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ വലിയ ശ്രേണിയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
വ്യത്യസ്ത മെറ്റീരിയലുകളിലും വലുപ്പത്തിലും നിർമിച്ച സ്റ്റോറേജ് ബിന്നുകൾ, സ്പൈസ് ഓർഗനൈസറുകൾ, റാക്കുകൾ എന്നിങ്ങനെ അടുക്കള സാമഗ്രികൾ സൂക്ഷിച്ചുവയ്ക്കാൻ വേണ്ടതെല്ലാം സ്റ്റോറിലുണ്ട്. വൃത്തിയാക്കൽ എളുപ്പമാക്കാൻ കിച്ചൻ വൈപ്പർ, കിച്ചൻ ക്ലീനിങ് സ്പ്രേ, സ്പോഞ്ച് വൈപ്പുകൾ, മൈക്രോ ഫൈബർ ക്ലീനിങ് ക്ലോത്തുകൾ, ഡിഷ് വാഷിങ് സൊല്യൂഷനുകൾ, ഡിഷ് വാഷിങ് ഗ്ലൗവുകൾ തുടങ്ങിയവ ആമസോണിൽ നിന്നും വാങ്ങാം. ബ്രാൻഡഡ് ഉത്പന്നങ്ങൾ അടക്കമുള്ളവ ഇഎംഐ അടിസ്ഥാനത്തിൽ വാങ്ങാനുള്ള അവസരമുണ്ട്. ഇതിനുപുറമേ 70 മുകളിൽ വരെ വിലവുമായി ലിമിറ്റഡ് ടൈം ഡീലുകളും ഇപ്പോൾ ലൈവാണ്.