ADVERTISEMENT

ഹൈറേഞ്ചിലെ കാട്ടുപൂക്കളിലും മറ്റും ഒളിഞ്ഞിരിക്കുന്ന ഓരോ തുള്ളി തേനും ശേഖരിച്ചു വിൽക്കുന്ന സംരംഭം– ഇടുക്കി കുമളിയിലെ ഫിലിപ്സ് നാച്ചുറൽ ഹണിയെ അങ്ങനെ വിശേഷിപ്പിക്കാം. വർഷം തോറും അര ലക്ഷം ലീറ്റർ തേൻ ശേഖരിച്ച് നാട്ടുകാർക്കു നൽകുന്നു കുമളി വട്ടംതൊട്ടിയിൽ ഫിലിപ് മാത്യു. ആറായിരത്തോളം തേനീച്ചക്കോളനികളും അവയോരോന്നിലും തേൻ ശേഖരിക്കുന്ന ലക്ഷക്കണക്കിനു തേനീച്ചത്തൊഴിലാളികളുമുള്ള ബിസിനസ് സാമ്രാജ്യമാണ് ഫിലിപ്പിന്റേത്. ചെറുകിട കൃഷിയിടങ്ങളിലും എസ്റ്റേറ്റുകളിലും പൂന്തോട്ടങ്ങളിലും കുറ്റിക്കാടുകളിലുമൊക്കെയുള്ള ചെറുതും വലുതുമായ ചെടികളുടെ പൂക്കളിലെ തേൻ ഹൈറേഞ്ചിന്റെ പല ഭാഗങ്ങളിലായി വച്ചിട്ടുള്ള തേനീച്ചപ്പെട്ടികളില്‍ ശേഖരിക്കപ്പെടുന്നു.

കോട്ടയം ജില്ലയിലെ പാമ്പാടിയിൽനിന്നു 30 വർഷം മുൻപ് കുമളിയിലെത്തിയ തന്നെ നാടറിയുന്ന ‘തേനീച്ച ഫിലിപ്പാ’ക്കിയത് കഠിനാധ്വാനം ചെയ്യുന്ന തേനീച്ചകളും ഹൈറേഞ്ചിലെ കാട്ടുപൂക്കളുമാണെന്ന് അദ്ദേഹം പറയുന്നു. കാട്ടുപൂക്കളുടെ സാന്നിധ്യമേറെയുള്ളതിനാൽ തന്റെ തേനിന് ഔഷധഗുണം താരതമ്യേന കൂടുതലാണെന്നും ഫിലിപ് അവകാശപ്പെടുന്നു. 

philips-honey-1
തേനുൽപാദനരീതികൾ സഞ്ചാരികൾക്കു വിശദീകരിക്കുന്നു

തേന്‍വില്‍പനയില്‍നിന്നു തേന്‍ ടൂറിസമെന്ന ആശയത്തിലേക്കു വളരുകയാണ് ഫിലിപ്പിന്റെ സംരംഭം. തേക്കടിയിലേക്കും മറ്റും പോകാനായി കുമളിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇദ്ദേഹത്തിന്റെ പുരയിടത്തിലെ തേനീച്ച ഫാം വലിയ ആകർഷണമാണ്. തേൻ വാങ്ങുന്നതിനൊപ്പം ഇവിടെ തേനുൽപാദനത്തിന്റെ വിവിധ ഘട്ടങ്ങൾ കണ്ടു മനസ്സിലാക്കാം. വിദേശികളായ സഞ്ചാരികൾക്ക് അവർ വാങ്ങിയ തേൻ കുറിയർ ചെയ്തു കൊടുക്കുന്നതിനു ഫിലിപ്സ് നാച്ചുറൽ ഹണിയിൽ സൗകര്യമുണ്ട്. ഇതിനകം ലോകത്തിലെ ഏറക്കുറെ എല്ലാ രാജ്യങ്ങളിലേക്കും തേൻ അയച്ചിട്ടുണ്ടെന്ന് ഫിലിപ് അവകാശപ്പെടുന്നു. തേൻ വിപണനത്തിൽ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിൽ ഫിലിപ്പിനു കൂട്ടായി ബി.ടെക് ബിരുദധാരിയായ മകൻ ടോമും സോഷ്യൽ വർക്ക് ബിരുദാനന്തര ബിരുദധാരിയായ മരുമകൾ മരിയയുമുണ്ട്. സൗജന്യമാണ് സഞ്ചാരികൾക്കു ഫാം വിസിറ്റ്. തേനീച്ചക്കൃഷിയുടെ വിവിധ ഘട്ടങ്ങൾ അറബി, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളില്‍ മരിയ അവര്‍ക്കു പറഞ്ഞുകൊടുക്കും. 

മുപ്പതോളം ഫാമുകളിലായാണ് ഫിലിപ് പെട്ടികൾ വച്ചിരിക്കുന്നത്. സ്വന്തം പുരയിടത്തിൽ 600 വൻതേനീച്ചപ്പെട്ടികളും നൂറിലേറെ ചെറുതേനീച്ചക്കോളനികളും വച്ചിട്ടുണ്ട്. വൻതേനീച്ചയുടെ ഒരു പെട്ടിയിൽനിന്നു ശരാശരി 20 കിലോയും ചെറുതേനീച്ചക്കോളനിയിൽനിന്ന് 500 ഗ്രാമും തേൻ കിട്ടുമെന്നാണ് ഫിലിപ്പച്ചന്റെ കണക്ക്. 

മധുര സമ്മാനം

''ഈ മാസം കര്‍ഷകശ്രീ വാര്‍ഷിക വരിക്കാരാകുന്നവരില്‍നിന്നും വരിസംഖ്യ പുതുക്കുന്നവരില്‍നിന്നും നറുക്കിട്ടെടുക്കുന്ന 50 ഭാഗ്യശാലികള്‍ക്ക് കുമളിയിലെ ഫിലിപ്സ് നാച്ചുറൽ ഹണി നല്‍കുന്ന സമ്മാനം. 600 രൂപ വിലയുള്ള 980 ഗ്രാമിന്റെ ഒരു കുപ്പി തേന്‍''

കർഷകശ്രീ വരിക്കാരാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

honey-1
philips-honey-3

തേനീച്ച വളര്‍ത്തലില്‍ പരിശീലനവും ഫിലിപ്പ് നല്‍കിവരുന്നു. താൽപര്യമുള്ളവര്‍ക്കു തേനീച്ചക്കോളനി, തേനീച്ചപ്പെട്ടി, തേനെടുക്കാനുള്ള ഉപകരണങ്ങൾ എന്നിവ എത്തിച്ചു കൊടുക്കാറുമുണ്ട്. സ്വന്തം കൃഷിയിടത്തിൽ തേനീച്ചപ്പെട്ടി വയ്ക്കാൻ താൽപര്യമുള്ളവർക്കും ഫിലിപ്പിനെ സമീപിക്കാം. തേനീച്ചവളര്‍ത്തലുകാരില്‍നിന്നു തേൻ വാങ്ങാനും തയാർ.

ഫോണ്‍: 9961462885

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com