ADVERTISEMENT

സിനിമയെന്ന സ്വപ്നം മനസ്സിൽ സൂക്ഷിക്കുന്ന ഒരുപാടു യുവാക്കളിൽ ഒരാളായിരുന്നു ഷറഫുദ്ദീൻ. സിനിമയുടെ പ്രായോഗികതയും മായാജാലവും കൃത്യമായി മനസിലാക്കുന്ന മനസുള്ള ഷറഫുദ്ദീൻ സ്വപ്നം നെയ്യുമ്പോൾ അതിൽ സിനിമയെയും ചേർത്ത് ഭംഗിയാക്കി. ആസിഫ് അലി നായനാകുന്ന ‘ലെവൽ ക്രോസ്’ ആണ് നടന്റെ പുതിയ ചിത്രം. സിനിമയുടെ വിശേഷങ്ങളുമായി ഷറഫുദ്ദീൻ മനോരമ ഓൺലൈനിൽ...

ശ്രമങ്ങളുടെ ഫലമാണ് സിനിമ

സിനിമ ഭയങ്കര ബുദ്ധിമുട്ടാണ് എന്ന് അറിയുന്ന ഒരു പോയിന്റുണ്ടല്ലോ. ആ ആഗ്രഹം നടക്കുവാണെങ്കിൽ നടക്കണം, എങ്കിലും അതിനു വേണ്ടി ശ്രമിച്ചിട്ട് മൊത്തത്തിൽ എല്ലാം കുളമായി പോകരുതെന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ കൃത്യമായ ശ്രമങ്ങളും സിനിമ കാണലും സിനിമയെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കുകയും ചെയ്യുമായിരുന്നു. സിനിമ വിട്ടൊരു കളിയുണ്ടായിട്ടില്ല. 

ഓരോ സിനിമ കാണുമ്പോഴും അത് ഏതെങ്കിലുമൊക്കെ തരത്തിൽ അമ്പരപ്പിക്കുന്നുണ്ട്. അങ്ങനെയൊരു സിനിമ നമുക്കും വരുമെന്ന് പ്രതീക്ഷയുമുണ്ടാകാറുണ്ട്. ശരിക്കും ഞങ്ങൾ ഇരുട്ടിലേക്ക് നോക്കി നിൽക്കുകയാണ്. ഞങ്ങൾക്കുള്ള നല്ല സിനിമകൾ വരാനായി. ഞങ്ങൾ കാണുന്നത് ഇരുട്ട് മാത്രമാണ്. അത് വരുന്നതു പോലു കാണാൻ പറ്റുന്നില്ല. പെട്ടെന്നൊരു നല്ല സിനിമ വരും. അതാണ് എനിക്കൊരു ആർട്ടിസ്റ്റ് എന്ന രീതിയിൽ തോന്നുന്നത്. അത് വരാൻ വേണ്ടി ചാർജ് ചെയ്ത് റെഡിയായി നിൽക്കുക. നല്ല സിനിമകൾ കണ്ടുകൊണ്ടിരിക്കുക. 

നല്ല നടനാകാൻ എന്തുചെയ്യാം 

എനിക്ക് ചില അഭിനേതാക്കളോട് ചോദിക്കാൻ തോന്നിയ ചോദ്യമാണിത്. എനിക്കതിനെക്കുറിച്ച് കൃത്യമായ ധാരണയില്ല. ഉദാഹരണത്തിന് മമ്മൂക്കയെക്കുറിച്ച് പറഞ്ഞാൽ; ഒരുപാടു കാലമായി സാധാരണ കടയിൽ പോയി ചായ കുടിക്കാനോ ഭക്ഷണം കഴിക്കാനോ മമ്മൂക്കയ്ക്കു പറ്റില്ല. അപ്പോൾ ഒരു സാധാരണക്കാരന്റേതായ കാര്യങ്ങൾ മമ്മൂക്ക എങ്ങനെയാണ് ഒബ്സേർവ് ചെയ്യുന്നത്, സംവിധായകരുടെ കയ്യിൽ നിന്ന് കിട്ടുന്നതാണോ? സാധാരണക്കാരനായി മമ്മൂക്ക അഭിനയിക്കുന്നത് ഒരു അദ്ഭുതമാണ്. 

നിർമാതാവ് മനസ്സിലാക്കുന്ന സിനിമ 

എന്നെവച്ച് 20 കോടി സിനിമ ചെയ്യാമെന്നു പറഞ്ഞു ഏതെങ്കിലുമൊരു നിർമാതാവ് വന്നാൽ ഞാൻ ചെയ്യരുതെന്ന് പറയും. അത് തിരിച്ചു കിട്ടില്ല എന്നു എനിക്കറിയാമല്ലോ. സിനിമയുടെ സമ്മർദ്ദം നമ്മൾ മാത്രമല്ലല്ലോ അനുഭവിക്കുന്നത്. പ്രൊഡക്‌ഷൻ കൺട്രോളറും എക്സ്ക്യൂട്ടീവ് പ്രൊഡ്യൂസറും എല്ലാവരും ഉണ്ട്. എല്ലാവരും കൂടി ഒരുമിച്ച് മാനേജ് െചയ്യുക എന്നതാണ് സിനിമയുടെ ആകെത്തുക.

English Summary:

Chat with Sharafudheen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com