ഏറെ നാളുകൾക്ക് ശേഷം ബിക്കിനി ധരിക്കുന്നെന്ന് സണ്ണി: ചിത്രം വൈറൽ
Mail This Article
ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളായ സണ്ണി ലിയോൺ മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമാണ്. സണ്ണി അടുത്തിടെ മധുരരാജ എന്ന സിനിമയിലെ ഐറ്റം സോങ്ങിൽ കാഴ്ച വച്ച നൃത്തത്തെ ആവേശത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. അടുത്തിടെ താരം കൊച്ചിയിലെത്തിയപ്പോൾ അവരെ കാണാനായി വൻ ജനക്കൂട്ടമാണ് തടിച്ചു കൂടിയതും.
സണ്ണി തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കു വച്ച പുതിയ ചിത്രമാണ് ആരാധകർക്കിടയിലെ പുതിയ ചർച്ച. ‘ഏറെ നാളുകൾക്ക് ശേഷമാണ് ബിക്കിനി അണിയുന്നത്’ എന്ന ക്യാപ്ഷനോടെ പങ്കു വച്ച ചിത്രമാണ് മണിക്കൂറുകൾക്കകം വൈറലായത്. ആരാധകർ വലിയ സ്വീകരണമാണ് പുതിയ ചിത്രത്തിന് കൊടുത്തത്. 15 ലക്ഷം ലൈക്കകുളാണ് ഇൗ ചിത്രത്തിന് ഇപ്പോൾ തന്നെ ലഭിച്ചിരിക്കുന്നത്.
സണ്ണി അഭിനയിച്ച മധുരരാജയിലെ ഗാനത്തിന് വലിയ സ്വീകാര്യതയാണ് കേരളത്തിൽ ലഭിച്ചത്. മമ്മൂട്ടിയെയും മലയാളികളുടെ സ്നേഹത്തെയും പ്രകീർത്തിച്ച് സണ്ണി കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റും ഇട്ടിരുന്നു.