ബ്ലാക്ക് ആൻഡ് വൈറ്റിൽ അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പ്രിയ വാരിയർ
Mail This Article
നടി പ്രിയ പി. വാരിയരുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പളനിയപ്പൻ സുബ്രഹ്മണ്യമാണ് ഫൊട്ടോഗ്രാഫർ. സ്മിജിയാണ് സ്റ്റൈലിസ്റ്റ്. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഫോട്ടോ പകർത്തിയിരിക്കുന്നത്. അതീവ ഗ്ലാമറസ്സായാണ് ചിത്രങ്ങളിൽ പ്രിയ പ്രത്യക്ഷപ്പെടുന്നത്.
അഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാരിയർ. ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരിൽ ഒരാളായി പ്രിയ മാറി.
മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്ക്’ സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.
വിഷ്ണു പ്രിയ എന്ന ചിത്രത്തിലൂടെ കന്നഡയിലും ഈ വർഷം നടി അരങ്ങേറ്റം കുറിക്കുകയാണ്. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്.