ADVERTISEMENT

നാടന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കു പരിചിതയായ രചന നാരായണൻകുട്ടിയുെട മോഡേൺ ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പൊതുവേദികളിലും മറ്റും സാരിയിൽ മാത്രം പ്രത്യക്ഷപ്പെടാറുള്ള നടിയുടെ ഈ വേറിട്ട ലുക്ക് ആരാധകരുടെ ഇടയിലും ചർച്ചയായി. ദുബായിൽ പോയപ്പോൾ ഹോട്ടൽ റൂമിൽ നിന്നും രചന തന്നെ സ്വയം പകർത്തിയ ചിത്രങ്ങളാണിത്. പിങ്ക് നിറത്തിലുള്ള സ്ലീവ് ലെസ് ബെനിയനും പിങ്കും ​ഗ്രേയും കലർന്ന ഷോട്സുമാണ് രചന ധരിച്ചിരുന്നത്.

 

‘മിറർ സെൽഫി’ എന്ന അടിക്കുറിപ്പോടെയാണ് രചന ചിത്രങ്ങൾ പങ്കുവച്ചത്. നിങ്ങൾ ഇതിൽ ഏത് ഫോട്ടോയാണ് ഇഷ്ടപ്പെട്ടതെന്നും രചന  പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്. ‘ഇതിൽ അഞ്ചാമത്തെയും അവസാനത്തെയും ചിത്രങ്ങളാണ് എനിക്ക് ഇഷ്ടപ്പെട്ടത്.. നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് ഏതാണ്?’- രചന ചോദിക്കുന്നു.

 

നാൽപതിലേക്ക് കടന്ന് രചന നാരായണൻകുട്ടി


നടിയായും അവതാരകയായും നർത്തകിയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രചന നാരായണന്‍കുട്ടി. തൃശൂര്‍ ദേവമാത സ്‌കൂളിലെ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് ടീച്ചറായിരുന്ന രചന റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയറാമിനൊപ്പമുളള ' ലക്കിസ്റ്റാര്‍' ആണ് താരത്തിന്റെ ആദ്യ സിനിമ. തുടര്‍ന്ന് നിരധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ രചന അവതരിപ്പിച്ചു. താരസംഘടനയായ ‘അമ്മ’യിലും സജീവമാണ് നടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com