ADVERTISEMENT

ശരീരസൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുപ്പത്തിയേഴുകാരിയായ നടി അനസൂയ ഭരദ്വാജിന് വിട്ടുവീഴ്ചകളില്ല. ഷൂട്ടിങ് ഇല്ലെങ്കിൽ എല്ലാ ദിവസവും ജിം പരിശീലനം നിർബന്ധമാണ്. ഇപ്പോഴിതാ ജിമ്മിൽ വർക്ഔട്ടിന് ശേഷം ഭർത്താവിനൊപ്പമുളള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. അനസൂയയുടെ ചെറുപ്പത്തിനു കാരണം ഇതുപോലുള്ള കഠിനമായ പരിശീലനം തന്നെയാണ് ആരാധകരും കമന്റ് ചെയ്യുന്നു.

 

സാക്ഷി ടിവിയിൽ അവതാരികയായിട്ടായിരുന്നു അനസൂയ തന്റെ കലാജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് നിരവധി ചാനലുകളിൽ അവതാരകയായി. 2003 ൽ നാഗ എന്ന തെലുങ്കു സിനിമയിലൂടെയാണ് അനസൂയ ഭസിനിമാഭിനയത്തിലേയ്ക്ക് ചുവടുവച്ചു. തുടർന്ന് ക്ഷണം, രംഗസ്ഥല, പുഷ്പ എന്നിവയുൾപ്പെടെ ഇരുപതോളം തെലുങ്കു സിനിമകളിലും ചില തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചു. ഭീഷ്മപർവം എന്നചിത്രത്തിലെ ആലീസ് എന്ന കഥാപാത്രമായി അനസൂയ മലയാള സിനിമയിലും അരങ്ങേറി.

 

അനസൂയ ഭരദ്വാജിന്റെ ഭർത്താവ് സുശാങ്ക് ഭരദ്വാജ്. രണ്ട് ആൺകുട്ടികളാണ് ഇവർക്കുള്ളത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com