തൂവെള്ള സാരിയിൽ സുന്ദരിയായി ഇഷാനി കൃഷ്ണ; ഒരുക്കിയത് അമ്മ; വിഡിയോ
Mail This Article
×
കൂട്ടുകാരിയുടെ വിവാഹത്തിന് സാരിയിൽ അതീവ സുന്ദരിയായി എത്തുന്ന ഇഷാനി കൃഷ്ണയുടെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. തൂവെള്ള സാരിയില്‍ അതിമനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു. അമ്മ സിന്ദു കൃഷ്ണയാണ് ഇഷാനിയെ അണിയിച്ചൊരുക്കുന്നത്. സാരിയിലെ തന്റെ മേക്കോവർ യൂട്യൂബ് വിഡിയോയിലൂടെ ഇഷാനി പങ്കുവയ്ക്കുന്നു.
വർഷ എന്ന സുഹൃത്തിന്റെ വിവാഹത്തിനായിരുന്നു ഇഷാനിയുടെ ഗ്ലാമര്‍ മേക്കോവർ. വിവാഹ നിമിഷങ്ങളും പിന്നീട് കൂട്ടുകാർക്കൊപ്പമുള്ള ഒത്തുകൂടലും വിഡിയോ വ്ലോഗിൽ കാണാം.
നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി കൃഷ്ണ. മമ്മൂട്ടി നായകനായി എത്തി 2021ൽ റിലീസ് ചെയ്ത ‘വൺ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തും അരങ്ങേറ്റം കുറിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്സ് ഉള്ള താരം സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.