‘അടുത്തത് ബിക്കിനി’; ഗൗരി കിഷന്റെ ഗ്ലാമർ ചിത്രങ്ങൾക്കു വിമർശനം
Mail This Article
മാലി ദ്വീപിൽ അവധി ആഘോഷിക്കുന്നതിനിടെ നടി ഗൗരി കിഷൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്കു നേരെ വിമർശനം. ഗൗരി ധരിച്ചിരിക്കുന്ന വസ്ത്രമാണ് വിമര്‍ശനങ്ങൾക്കിടയാക്കിയത്. അടുത്തത് ബിക്കിനിയാകുമെന്നും എന്തിനാണ് ഈ ഗ്ലാമർ ഷോ എന്നുമാണ് വിമർശകർ കമന്റ് ചെയ്യുന്നത്.
ഗൗരിയിൽ നിന്നും ഇതു പ്രതീക്ഷിച്ചില്ലെന്നും നായികയാകാനുള്ള തയാറെടുപ്പാണോ എന്നും ചിലർ അഭിപ്രായപ്പെടുന്നു. അതേസമയം താരത്തെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ആരാധകരും രംഗത്തെത്തുന്നുണ്ട്.
അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് സിനിമാ തിരക്കുകളിൽ നിന്നും കുറച്ചുദിവസത്തേക്ക് ഇടവേളയെടുത്ത് നടി മാലിയിലെത്തിയത്.
സിനിമയിൽ നാടൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ഗൗരി യഥാർഥ ജീവിതത്തിൽ വളരെ മോഡേൺ ആയ പെൺകുട്ടിയാണ്. മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞുള്ള നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.
മലയാളത്തിൽ ‘അനുഗ്രഹീതൻ ആന്റണി’ എന്ന സിനിമയിലൂടെ ഗൗരി അരങ്ങേറ്റം കുറിച്ചിരുന്നു. നിരവധി സിനിമകളാണ് ഗൗരിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ലിറ്റിൽ മിസ് റാവുത്തർ, അടിയേ എന്നിവയാണ് പുതിയ ചിത്രങ്ങൾ. ‘അനുരാഗം’ ആണ് നടിയുടേതായി അവസാനമായി റിലീസ് ചെയ്ത സിനിമ.