ADVERTISEMENT

ബസ് കണ്ടക്ടറിൽ നിന്നും സൂപ്പർസ്റ്റാറായി വളർന്ന രജനീകാന്തിന്റെയും ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്ന് താരമായി മാറിയ കലാഭവൻ മണിയുടെയുമൊക്കെ ജീവിതം ഒരു മുത്തശ്ശിക്കഥ പോലെ പ്രേക്ഷകർക്ക് പരിചിതമാണ്. അക്കൂട്ടത്തിലേക്കാണ് ഒരു നിർമാതാവിന്റെയും വരവ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘മധുരരാജ’യുടെ നിർമാതാവായ നെൽസൺ ഐപ്പ് , ഒരു ടാക്സി ഡ്രൈവർ ആയി ജീവിതം തുടങ്ങിയ ആളാണ്.

 

nelson-ipe-madhuraraja-mammootty

സൂപ്പർ ഹിറ്റായ ‘പോക്കിരിരാജ’യുടെ രണ്ടാം ഭാഗമാണ് ‘മധുരരാജ’. വൻ ബജറ്റിലൊരുങ്ങുന്ന ചിത്രം മുപ്പതു കോടിയോളം രൂപ മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. വെറുമൊരു ടാക്സി ഡ്രൈവറായി ജീവിതം തുടങ്ങി ഇന്ന് കോടികൾ മുടക്കുന്ന സിനിമ ഒരുക്കുന്ന നെൽസൺ ഐപ്പിന്റെ ജീവിത കഥ സിനിമാക്കഥ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്.

nelson-ipe-madhuraraja-mammootty-1

 

ദുബായിലെ നിരത്തുകളിൽ ടാക്സി ഓടിച്ചിരുന്ന കാലത്ത് നെൽസൺ സ്വപ്നത്തിൽ പോലും ഒരു സിനിമാ നിർമാതാവിന്റെ കുപ്പായം കൊതിച്ചിട്ടുണ്ടാകില്ല. മാസം 500 ദിർഹം പോലും തികച്ചുണ്ടാക്കാൻ പറ്റാതിരുന്ന ഒരു പാവം പ്രവാസി അത്തരം സ്വപ്നങ്ങൾ കാണുക പ്രയാസം. എന്നാൽ ആ അവസ്ഥയിൽ നിന്നാണ് നെൽസൺ എന്ന കോടിപതിയുടെ ജനനം. മണിക്കൂറുകളോളം ദുബായി നിരത്തിൽ ടാക്സി ഓടിച്ച് കഴിയുമ്പോൾ ഒരുമോഹം മാത്രമായിരുന്നു നെൽസന്റെ മനസ്സിൽ. സ്വന്തമായി വാഹനം വാങ്ങണം.

nelson-ipe-madhuraraja-mammootty-3

 

സ്വരുക്കൂട്ടിയ കാശ് കൊണ്ട് ആദ്യം ഒരു ലോറി വാങ്ങി. പിന്നീട് മൂന്ന് വാഹനങ്ങൾ കൂടി സ്വന്തമാക്കി. എന്നാൽ വണ്ടികളിൽ ഒന്ന് മറിഞ്ഞത് മൂലമുണ്ടായ ഭീമമായ നഷ്ടം നികത്താൻ മറ്റു വണ്ടികൾ വിറ്റ നെൽസൺ വീണ്ടും മുതലാളിയിൽ നിന്ന് തൊഴിലാളിയായി. ഇൻഷുറൻസ്  എടുക്കാൻ സാധിക്കാതിരുന്നതാണ് നഷ്ടം വരാൻ കാരണം. എന്നാൽ അതൊന്നും അദ്ദേഹത്തെ തളർത്തിയില്ല. നഷ്ടപ്പെട്ടതൊക്കെ തിരികെപ്പിടിച്ച, അതിജീവനത്തിന്റെ യാത്രയായിരുന്നു പിന്നീട്.

 

ഇളയ കുഞ്ഞിന് പാല് വാങ്ങാൻ പോലും കാശില്ലാത്ത അവസ്ഥയിൽ നിന്നാണ് ഇന്നത്തെ ജീവിതത്തിലേക്ക് താൻ എത്തിയതെന്ന് ഈ കുന്നംകുളത്തുകാരൻ പറയുന്നു.

 

ഉദയ്കൃഷ്ണയോടും വൈശാഖിനോടുമുള്ള അടുപ്പമാണ് നെൽസനെ മധുരരാജയിേലക്കെത്തിച്ചത്. പതിനഞ്ച് കോടിയുടെ ബജറ്റിൽ പ്ലാൻ ചെയ്ത സിനിമ പിന്നീട് വലുതാകുകയായിരുന്നു. ബജറ്റ് മുപ്പതുകോടിയിൽ എത്തുമെന്ന് അറിഞ്ഞിരുന്നില്ലെന്നും സിനിമയുടെ ഹൈപ്പ്‌വച്ച് നോക്കുമ്പോൾ അത് കൂടുതൽ അല്ലെന്നും നെൽസൻ പറയുന്നു.

 

ഉദയ്കൃഷ്ണയുടെ തിരക്കഥയും വൈശാഖിന്റെ സംവിധാനവും മമ്മൂക്കയുടെ അഭിനയവും പീറ്റർ ഹെയ്നിന്റെ സ്റ്റണ്ടും സിനിമയുടെ മുതൽക്കൂട്ടാകുമെന്നും നെൽസൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com