അഴകിൽ തിളങ്ങി ഹണിയും നിക്കിയും; ‘സൂപ്പർമാൻ’ ലുക്കിൽ ഉണ്ണി മുകുന്ദൻ
Mail This Article
സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി നടി ഹണി റോസിന്റെയും നിക്കി ഗൽറാണിയുടെയും ഗ്ലാമർ ഫോട്ടോഷൂട്ട്. മനോരമ സെലിബ്രിറ്റി കലണ്ടർ 2019 നു വേണ്ടിയുള്ള ഫോട്ടോഷൂട്ടിനു വേണ്ടിയായിരുന്നു ഇരുവരുടെയും മേക്കോവർ.
നടൻ ഉണ്ണി മുകുന്ദനും ഫോട്ടോഷൂട്ടിൽ ഭാഗമായിരുന്നു. ഇഷ്ട സൂപ്പർഹീറോ സൂപ്പർമാനെ പശ്ചാത്തലമാക്കിയായിരുന്നു ഉണ്ണിയുടെ ഫോട്ടോഷൂട്ട്. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധനേടി.
ഓരോ മാസവും ഓരോ സെലിബ്രിറ്റികളെയാണ് മനോരമ സെലിബ്രിറ്റി കലണ്ടറിൽ അവതരിപ്പിക്കുന്നത്. ഈ വർഷത്തെ മനോരമ സെലിബ്രിറ്റി കലണ്ടറില്‍ ജനുവരി മാസം തിളങ്ങിയത് വിജയ് സേതുപതിയായിരുന്നു. ഫെബ്രുവരിയിൽ മംമ്തയും. കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായി. (മനോരമ കലണ്ടർ മൊബൈൽ ആപ് 2019: ഡൗൺലോഡ് ചെയ്യാം) ആൻഡ്രോയിഡ്, ഐഫോണ്‍ എന്നിവയിൽ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. ജോയ് ആലുക്കാസ് സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്.